അടിയന്തര സേവന നമ്പറായ ട്രിപ്പിള്‍ സീറോ ഉള്‍പ്പെടെ സേവനങ്ങള്‍ തടസ്സപ്പെട്ട സംഭവം ; ടെല്‍സ്ട്ര തകരാറില്‍ സെനറ്റ് അന്വേഷണത്തില്‍ വിശദീകരണവുമായി സിഇഒ

അടിയന്തര സേവന നമ്പറായ ട്രിപ്പിള്‍ സീറോ ഉള്‍പ്പെടെ സേവനങ്ങള്‍ തടസ്സപ്പെട്ട സംഭവം ; ടെല്‍സ്ട്ര തകരാറില്‍ സെനറ്റ് അന്വേഷണത്തില്‍ വിശദീകരണവുമായി സിഇഒ
കഴിഞ്ഞ ബുധനാഴ്ച ടെല്‍സ്ട്ര നെറ്റ്വര്‍ക്കിലുണ്ടായ വന്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് അടിയന്തര സേവന നമ്പറായ ട്രിപ്പിള്‍ സീറോ (000) ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ മണിക്കൂറുകളോളം തടസ്സപ്പെട്ട സംഭവത്തില്‍, ടെല്‍സ്ട്ര സിഇഒ വികി ബ്രാഡി സെനറ്റ് അന്വേഷണ സമിതിക്ക് മുന്നില്‍ ഹാജരായി വിശദീകരണം നല്‍കി.

പ്രധാന സമയ സെര്‍വറിലെ സോഫ്റ്റ്വെയര്‍ അപ്‌ഡേറ്റ് ചെയ്യാതിരുന്നതും ചില സാങ്കേതിക രൂപകല്‍പ്പനാ മാറ്റങ്ങളും ചേര്‍ന്നതാണ് രാജ്യവ്യാപക തകരാറിന് കാരണമായതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി അവര്‍ അറിയിച്ചു. ഭാവിയില്‍ സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും റെഗുലേറ്ററി അന്വേഷണങ്ങളുമായി പൂര്‍ണമായി സഹകരിക്കുമെന്നും വികി ബ്രാഡി ഉറപ്പുനല്‍കി.

Other News in this category



4malayalees Recommends