ക്ലാസ് മുറിയില്‍ വെട്ടുകത്തിയുമായി അധ്യാപിക; തെരുവുനായ ശല്യമെന്ന് വിശദീകരണം, അന്വേഷണം ആരംഭിച്ചു

ക്ലാസ് മുറിയില്‍ വെട്ടുകത്തിയുമായി അധ്യാപിക; തെരുവുനായ ശല്യമെന്ന് വിശദീകരണം, അന്വേഷണം ആരംഭിച്ചു
ഉത്തര്‍പ്രദേശിലെ സ്‌കൂളില്‍ അധ്യാപിക ക്ലാസ് മുറിയില്‍ മൂര്‍ച്ചയുള്ള വെട്ടുകത്തിയുമായി എത്തിയ സംഭവം വിവാദമായി. കത്തി കൈയില്‍ പിടിച്ച് വിദ്യാര്‍ഥികള്‍ക്കൊപ്പം ക്ലാസ് മുറിയിലിരിക്കുന്ന അധ്യാപികയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചത്.

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനാണ് കത്തി കൈവശം വച്ചതെന്നാണ് അധ്യാപികയുടെ വിശദീകരണം. സ്‌കൂള്‍ പരിസരത്ത് തെരുവുനായകളുടെ ശല്യം രൂക്ഷമാണെന്നും ഇതുസംബന്ധിച്ച് പലതവണ ബന്ധപ്പെട്ട അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും അവര്‍ ആരോപിച്ചു. തുടര്‍ന്നാണ് സ്വയം പ്രതിരോധത്തിനായി കത്തി കൈവശം വയ്ക്കാന്‍ തീരുമാനിച്ചതെന്നും അധ്യാപിക പറഞ്ഞു.

അതേസമയം, വിദ്യാര്‍ഥികള്‍ക്കിടയില്‍ മൂര്‍ച്ചയുള്ള ആയുധവുമായി ക്ലാസ് മുറിയില്‍ ഇരുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നാണ് വിമര്‍ശനം. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ അധികൃതര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും, ഇത്തരം സാഹചര്യങ്ങളില്‍ ആയുധം കൈവശം വയ്ക്കുന്നതിനുപകരം സുരക്ഷിതവും നിയമാനുസൃതവുമായ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്.

Other News in this category



4malayalees Recommends