സ്റ്റാര്‍മറുടെ ഡിജിറ്റല്‍ ഐഡി സ്‌കീം റദ്ദാക്കാന്‍ ബേണ്‍ഹാം; പുതിയ പ്രധാനമന്ത്രി വരുന്നതോടെ മുന്‍ഗണനകള്‍ മാറ്റി നിശ്ചയിക്കും; പണം ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താന്‍ നല്‍കുമെന്ന് വാഗ്ദാനം

സ്റ്റാര്‍മറുടെ ഡിജിറ്റല്‍ ഐഡി സ്‌കീം റദ്ദാക്കാന്‍ ബേണ്‍ഹാം; പുതിയ പ്രധാനമന്ത്രി വരുന്നതോടെ മുന്‍ഗണനകള്‍ മാറ്റി നിശ്ചയിക്കും; പണം ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താന്‍ നല്‍കുമെന്ന് വാഗ്ദാനം
കീര്‍ സ്റ്റാര്‍മര്‍ സുപ്രധാന പദ്ധതിയായി അവതരിപ്പിച്ച ഡിജിറ്റല്‍ ഐഡി പ്രോഗ്രാം റദ്ദാക്കാന്‍ ആന്‍ഡി ബേണ്‍ഹാം. ഗവണ്‍മെന്റ് നയങ്ങളില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചാണ് ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി തിങ്കളാഴ്ച സ്ഥാനമേല്‍ക്കുന്നത്.

മുന്‍ഗണനകള്‍ പുതുക്കി നിശ്ചയിച്ച് പണം ജനജീവിതം മെച്ചപ്പെടുത്തുന്ന കാര്യങ്ങള്‍ക്കായി വിനിയോഗിക്കുമെന്നാണ് ബേണ്‍ഹാം ടീം വ്യക്തമാക്കുന്നത്. ജോലി ചെയ്യാനുള്ള അവകാശം തെളിയിക്കാനുള്ള രേഖയായി ഡിജിറ്റല്‍ ഐഡി കൊണ്ടുവരുമെന്നാണ് സ്റ്റാര്‍മര്‍ പ്രഖ്യാപിച്ചിരുന്നത്. അനധികൃത കുടിയേറ്റത്തിന് തടയിടാനാണ് ഈ ചെക്കിംഗ് അവതരിപ്പിച്ചത്.

എന്നാല്‍ ബേണ്‍ഹാമിന്റെ വരവോടെ ഇത് മാറുകയാണ്. നാഷണല്‍ ഐഡി സ്‌കീമിനായി മാറ്റിവെയ്ക്കുന്ന സമയവും, ശ്രോതസ്സുകളും ജീവിതച്ചെലവ് പോലുള്ള വിഷയങ്ങളില്‍ ജനങ്ങളെ സഹായിക്കാനായി ഉപയോഗിക്കുമെന്ന് ബേണ്‍ഹാമിന്റെ വക്താവ് പറഞ്ഞു.

മൂന്ന് വര്‍ഷക്കാലത്തേക്ക് 1.8 ബില്ല്യണ്‍ പൗണ്ട് ചെലവാണ് പദ്ധതിക്ക് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കണ്‍സര്‍വേറ്റീവ് സമ്മര്‍ദം മൂലം നിര്‍ബന്ധിത ഐഡി തന്നെ സ്റ്റാര്‍മര്‍ മാറ്റിവെച്ചതായിരുന്നുവെന്ന് ഷാഡോ ടെക്‌നോളജി സെക്രട്ടറി ജൂലിയ ലോപ്പസ് പ്രതികരിച്ചു. ഇപ്പോള്‍ താന്‍ ചെയ്തതായി ബേണ്‍ഹാം അവകാശപ്പെടുന്ന പദ്ധതി ഉപേക്ഷിക്കലിന് എത്ര പണം ചെലവായെന്ന് കണക്ക് പറയുകയാണ് വേണ്ടത്, ലോപ്പസ് പറഞ്ഞു.

Other News in this category



4malayalees Recommends