ഇറാന്റെ ആക്രമണത്തില്‍ ഒരു യുഎസ് സൈനികന്‍ കൂടി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് ; ഇറാന് നേരെ ശക്തമായ വ്യോമാക്രമണവുമായി യുഎസ്

ഇറാന്റെ ആക്രമണത്തില്‍ ഒരു യുഎസ് സൈനികന്‍ കൂടി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് ; ഇറാന് നേരെ ശക്തമായ വ്യോമാക്രമണവുമായി യുഎസ്
ഇറാന്റെ ആക്രമണത്തില്‍ ഒരു യുഎസ് സൈനികന്‍ കൂടി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. വടക്കന്‍ ഇറാഖിലാണ് സംഭവം. വെടിവെച്ചിട്ട ഡ്രോണില്‍നിന്ന് സ്‌ഫോടകവസ്തുക്കള്‍ നീക്കംചെയ്യുന്നതിനിടെയാണ് യുഎസ് സൈനികന്റെ മരണം സംഭവിച്ചതെന്നാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ(സെന്റ്‌കോം) വിശദീകരണം. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റതായും സെന്റ്‌കോം സ്ഥിരീകരിച്ചു. ഇതോടെ ഇറാനെതിരേ യുദ്ധം ആരംഭിച്ചശേഷം കൊല്ലപ്പെടുന്ന യുഎസ് സൈനികരുടെ എണ്ണം 17 ആയി.

കഴിഞ്ഞദിവസം ജോര്‍ദാനിലെ യുഎസ് സൈനികത്താവളങ്ങള്‍ക്ക് നേരേ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് യുഎസ് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് ഇറാഖിലും ഒരു യുഎസ് സൈനികന്‍ കൂടി കൊല്ലപ്പെട്ടിരിക്കുന്നത്.

അതേസമയം, ഒരു യുഎസ് സൈനികന്‍ കൂടി കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാന് നേരേ യുഎസ് വ്യോമാക്രമണം ശക്തമാക്കി. ഇറാന് നേരേ ഞായറാഴ്ച രാത്രി ശക്തമായ ആക്രമണം നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാന്റെ സൈനിക കേന്ദ്രങ്ങളെയും ഹോര്‍മുസിലെ കപ്പലുകളെ ആക്രമിക്കാനുള്ള സംവിധാനങ്ങളെയും ലക്ഷ്യമിട്ടാണ് ഞായറാഴ്ച മുതല്‍ യുഎസ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.

Other News in this category



4malayalees Recommends