ലോകകപ്പ് ഫൈനലില്‍ ; വിജയ കിരീടം ചൂടി സ്‌പെയ്ന്‍ ; അര്‍ജന്റീനയെ തകര്‍ത്തത് ഏകപക്ഷീയമായ ഒരു ഗോളിന്

ലോകകപ്പ് ഫൈനലില്‍ ; വിജയ കിരീടം ചൂടി സ്‌പെയ്ന്‍ ; അര്‍ജന്റീനയെ തകര്‍ത്തത് ഏകപക്ഷീയമായ ഒരു ഗോളിന്
ആവേശകരമായ ലോകകപ്പ് ഫൈനലില്‍ ഏകപക്ഷീയമായ ഒരു ഗോളിന് അര്‍ജന്റീനയെ തകര്‍ത്ത് സ്പെയിന്‍ രണ്ടാം ലോകകിരീടമുയര്‍ത്തി. അര്‍ജന്റീനയുടെ ആരാധകരെ നിരാശയിലാക്കുന്ന പ്രകടനമാണ് കളിയിലുടനീളം കാണാനായത്. എന്‍സോ ഫെര്‍ണാണ്ടസിന് ചുവപ്പ് കാര്‍ഡ് ലഭിച്ചതിന് പിന്നാലെ പത്ത് പേരുമായി പൊരുതിയ അര്‍ജന്റീന പൊരുതി നോക്കിയെങ്കിലും നിരന്തരം ആക്രമണങ്ങള്‍ നടത്തിയ സ്പെയിന്‍ നൂറ്റിയാറാം മിനിറ്റിലാണ് ഫെറാന്‍ ടോറസിലൂടെ തങ്ങളുടെ വിജയഗോള്‍ നേടിയത്.

2010 ല്‍ ഇനിയേസ്റ്റയുടെ വിജയ ഗോളിലൂടെ നെതര്‍ലാന്‍ഡ്‌സിനെ തകര്‍ത്ത് ലോകകപ്പ് വിജയിച്ചതിന് ശേഷം തങ്ങളുടെ രണ്ടാം ലോകകപ്പ് വിജയമാണ് ഇന്ന് സ്പെയിന്‍ അര്‍ജന്റീനയ്ക്കെതിരെ നേടിയത്. മത്സരത്തിന്റെ ആദ്യ നിമിഷം മുതല്‍ ആക്രമിച്ചുകളിച്ച സ്പെയിന്‍ തന്നെയായിരുന്നു കളിയുലടനീളം പൊസഷന്‍ സൂക്ഷിച്ചിരുന്നത്.

ആദ്യ പകുതിയില്‍ ഒരൊറ്റ ഷോട്ട് ഓണ്‍ ടാര്‍ഗ്ഗറ്റ് പോലും നേടാന്‍ കഴിയാതിരുന്ന അര്‍ജന്റീനയ്ക്ക് രണ്ടാം പകുതിയിലും കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. മത്സരത്തിലുടനീളം പ്രതിരോധത്തിലേക്കൂന്നി കളിച്ച അര്‍ജന്റീനയ്ക്ക് പ്രതിരോധത്തിലെ അവരുടെ പ്രധാന ആയുധമായ ലിസാന്‍ഡ്രോ മാര്‍ട്ടിനെസിന് പരിക്കേറ്റ് പുറത്തുപോയതുംതിരിച്ചടിയായി


കിരീടപ്പോരാട്ടത്തില്‍, നിശ്ചിത 90 മിനിറ്റില്‍ സ്പാനിഷ് ഗോള്‍മുഖത്തേക്ക് ഒരു ഷോട്ട് പോലും ഉതിര്‍ക്കാന്‍ ലയണല്‍ മെസ്സിക്കും സംഘത്തിനും സാധിച്ചില്ല. ഇതോടെ അത്ര അഭിമാനകരമല്ലാത്ത ഒരു ചരിത്രത്തിന്റെ ഭാഗമാകാനായിരുന്നു നിലവിലെ ചാമ്പ്യന്മാരുടെ വിധി.

Other News in this category



4malayalees Recommends