ലക്ഷങ്ങള്‍ ശമ്പളമുള്ള ജോലി ഉപേക്ഷിച്ചു, അച്ഛനില്‍ നിന്ന് പിരിഞ്ഞ് താമസിക്കുന്ന അമ്മയ്‌ക്കൊപ്പം താമസം, ടെക്കിയുടെ മരണത്തില്‍ അന്വേഷണം

ലക്ഷങ്ങള്‍ ശമ്പളമുള്ള ജോലി ഉപേക്ഷിച്ചു, അച്ഛനില്‍ നിന്ന് പിരിഞ്ഞ് താമസിക്കുന്ന അമ്മയ്‌ക്കൊപ്പം താമസം, ടെക്കിയുടെ മരണത്തില്‍ അന്വേഷണം
ലക്ഷങ്ങള്‍ ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് അമ്മയ്‌ക്കൊപ്പം താമസിക്കാനെത്തി. 25ാം വയസില്‍ സോഫ്‌റ്റ്വെയര്‍ എന്‍ജിനീയര്‍ ജീവനൊടുക്കിയതില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്. ബെംഗളൂരുവില്‍ നിന്ന് ജോലി ഉപേക്ഷിച്ച് അച്ഛനില്‍ നിന്ന് പിരിഞ്ഞ് താമസിക്കുന്ന അമ്മയ്‌ക്കൊപ്പം 25കാരിയായ തേജസ്വിനി താമസം തുടങ്ങിയിട്ട് ഏകദേശം ആറുമാസം മാത്രമായിരുന്നുള്ളൂ. തേജസ്വിനിയുടെ അമ്മ അരുണ ഭര്‍ത്താവ് ഈശ്വര്‍ റാവുവില്‍ നിന്ന് വേര്‍പിരിഞ്ഞ് ഹൈദരബാദില്‍ തനിച്ച് താമസിക്കുകയായിരുന്നു. അമ്മ തനിച്ചായതുകൊണ്ടാണ് തേജസ്വിനി ജോലി ഉപേക്ഷിച്ച് മടങ്ങിയെത്തിയത്. എന്നാല്‍ ഹൈദരബാദില്‍ എവിടെ താമസിക്കണമെന്ന കാര്യത്തില്‍ തേജസ്വിനിയ്ക്കും അമ്മ അരുണയ്ക്കും ഇടയില്‍ ആശയക്കുഴപ്പങ്ങള്‍ നേരിട്ടിരുന്നുവെന്നാണ് അമ്മ നല്‍കിയിട്ടുള്ള മൊഴി.

ആന്ധ്രാപ്രദേശിലെ വിജയനഗരം ജില്ലയിലെ ദേവപള്ളിയില്‍ നിന്നാണ് ഇവര്‍ ഹൈദരബാദിലേക്ക് എത്തിയത്. ബെംഗളൂരുവില്‍ ജോലി ചെയ്തിരുന്ന കാലത്ത് ജോലി സംബന്ധമായ വലിയ സമ്മര്‍ദ്ദങ്ങള്‍ തേജസ്വിനി അനുഭവിച്ചിരുന്നുവെന്നും, മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ കാരണമാണ് മകള്‍ ജോലി ഉപേക്ഷിച്ചതെന്നും അമ്മ പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. കുടുംബപരമായ സാഹചര്യങ്ങളും അവളുടെ മാനസിക ബുദ്ധിമുട്ടുകള്‍ക്ക് കാരണമായിരുന്നതായാണ് അരുണ മൊഴി നല്‍കിയിട്ടുള്ളത്.

ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ശങ്കര്‍ നഗറിലെ വീട്ടില്‍ നിന്നും വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് പോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഒരു അമ്പലത്തിന് സമീപം അല്പസമയം നിന്നതിന് ശേഷം അവിടെ വിഗ്രഹത്തിന് ചാര്‍ത്തിയിരുന്ന ഒരു വസ്ത്രമോ തുണിയോ എടുത്തുകൊണ്ട് തേജസ്വിനി തടാകത്തിലേക്ക് ഓടുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. തേജസ്വിനിയുടെ മരണം ആത്മഹത്യയാണെന്നാണ് പൊലീസ് വിലയിരുത്തല്‍. അരുണയെ വീട്ടില്‍ മുറിയില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഉറക്കമുണര്‍ന്ന അമ്മ അയല്‍ക്കാരെ വിളിച്ചാണ് വാതില്‍ തുറന്നത്.

Other News in this category



4malayalees Recommends