ജനനായകന്‍ ടിവികെയുടെ അജണ്ട പ്രചരിപ്പിക്കുന്ന സിനിമ അല്ല, തിയേറ്ററില്‍ വന്ന് പിന്തുണയ്ക്കണം: എച്ച് വിനോദ്

ജനനായകന്‍ ടിവികെയുടെ അജണ്ട പ്രചരിപ്പിക്കുന്ന സിനിമ അല്ല, തിയേറ്ററില്‍ വന്ന് പിന്തുണയ്ക്കണം: എച്ച് വിനോദ്
ദളപതി വിജയുടെ സിനിമാ ജീവിതത്തിലെ അവസാന സിനിമയാണ് ജനനായകന്‍. വിജയ് തമിഴ്‌നാട് മുഖ്യമന്ത്രി ആയ ശേഷം തിയേറ്ററില്‍ ആഘോഷമാക്കാന്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ചിത്രം ജൂലൈ 23 ന് റിലീസാകുകയാണ്. ജനനായകന്‍ ടിവികെയുടെ അജണ്ട പ്രചരിപ്പിക്കുന്ന സിനിമ അല്ലെന്നും വളരെ സെന്‍സിറ്റീവ് ആയ രാഷ്ട്രീയത്തെക്കുറിച്ച് സിനിമ സംസാരിക്കുന്നുണ്ട് എന്നും മനസുതുറക്കുകയാണ് എച്ച് വിനോദ്.

'ജനനായകന്‍ കാണാന്‍ പ്രേക്ഷകര്‍ വരുമോ ഇല്ലയോ എന്ന് എനിക്കറിയില്ല. ചിലപ്പോള്‍ വിജയ് സാറിനെ കാണാന്‍ അവര്‍ വരുമായിരിക്കും. ഇത് വെറുമൊരു കൊമേഴ്സ്യല്‍ സിനിമയോ ടിവികെ/വിജയ് സാറിന്റെ അജണ്ട സിനിമയോ അല്ല. ഈ സിനിമ വളരെ സെന്‍സിബിള്‍ ആയതും സെന്‍സിറ്റീവ് ആയ രാഷ്ട്രീയത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. സിനിമയുടെ ലീക്ക് ആയ പതിപ്പ് നിങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും, നിങ്ങള്‍ തിയേറ്ററില്‍ വന്ന് ഈ സിനിമയെ പിന്തുണയ്ക്കണം. കാരണം ഈ സിനിമ ഉയര്‍ത്തുന്ന പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കണം. എ സര്‍ട്ടിഫിക്കറ്റിനെതിരെ പോരാടാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല. കുട്ടികള്‍ക്ക് സിനിമ കാണാന്‍ കഴിയില്ലെന്ന് വിജയ് സാറിനും നിര്‍മ്മാതാവിനും ആശങ്കയുണ്ട്', വിനോദ് പറഞ്ഞു.

Other News in this category



4malayalees Recommends