സാവരിയ ഉസ്‌ബെക്കിസ്ഥാനില്‍ നേരിട്ടത് അതിക്രൂര മര്‍ദനം; മരണകാരണം തലയ്‌ക്കേറ്റ ക്ഷതം

സാവരിയ ഉസ്‌ബെക്കിസ്ഥാനില്‍ നേരിട്ടത് അതിക്രൂര മര്‍ദനം; മരണകാരണം തലയ്‌ക്കേറ്റ ക്ഷതം
ഉസ്‌ബെക്കിസ്ഥാനില്‍ കൊല്ലപ്പെട്ട എംബിബിഎസ് വിദ്യാര്‍ഥിനിയായ ഹരിപ്പാട് സ്വദേശിനി സാവരിയ ബസന്ത് (21) നേരിട്ടത് അതിക്രൂര മര്‍ദ്ദനമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചന. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നിഗമനം. തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

സാവരിയയുടെ ശരീരമാസകലം മുഴുവന്‍ പാടുകളും ചവിട്ടേറ്റ ചതവുകളുമുണ്ടായിരുന്നു. മാരകമായ മുറിവിന്റെ പാടുകളും ശരീരത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കൊലപ്പെടുന്നതിന് ഒരു ദിവസം മുമ്പാണ് ശരീരത്തില്‍ പാടുകളുണ്ടായതെന്നാണ് കരുതുന്നതെന്ന് ഹരിപ്പാട് എസ്എച്ച്ഒ വി.ഷിബു പറഞ്ഞു.

24 മണിക്കൂര്‍ ക്രൂരമര്‍ദ്ദനം നേരിട്ടതായും സംശയമുണ്ട്. മുറിയില്‍ പൂട്ടിയിട്ടതിനാലാണ് രക്ഷപ്പെടാന്‍ കഴിയാതിരുന്നതെന്നാണ് നി?ഗമനം.ആന്തരികാവയവങ്ങളുടെ രാസപരി ധനാ ഫലം കൂടി ലഭിക്കേണ്ടതുണ്ട്.

സാവരിയയെ സഹപാഠിയായ മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി സദറുല്‍ അനം തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. സദറുല്‍ അനം സാവരിയയെ മുമ്പും ഉപദ്രവിച്ചിരുന്നതായി സംശയമുണ്ടെന്ന് ബന്ധുക്കള്‍ പോലീസിന് മൊഴി നല്‍കി. ഇയാള്‍ ഉസ്‌ബെക്കിസ്ഥാനില്‍ പൊലീസ് കസ്റ്റഡിയിലാണ്.

Other News in this category



4malayalees Recommends