പാളയം കൊലപാതകത്തില്‍ ബന്ധുവായ യുവാവ് അറസ്റ്റില്‍ ; മാനസിക പ്രശ്‌നങ്ങള്‍ക്ക് ചികിത്സിക്കാന്‍ കൊണ്ടുപോയതിലുള്ള പകയെന്ന് മൊഴി

പാളയം കൊലപാതകത്തില്‍ ബന്ധുവായ യുവാവ് അറസ്റ്റില്‍ ; മാനസിക പ്രശ്‌നങ്ങള്‍ക്ക് ചികിത്സിക്കാന്‍ കൊണ്ടുപോയതിലുള്ള പകയെന്ന് മൊഴി
പാളയം കൊലപാതകത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്ത് പൊലീസ്. കൊല്ലപ്പെട്ട ബിജുവിന്റെ ബന്ധുവാണ് കസ്റ്റഡിയിലുള്ളത്. 22 കാരനാണ് പിടിയിലായത്. മാനസികാസ്വാസ്ഥത്തിന് ചികിത്സിക്കാന്‍ കൊണ്ടുപോയതിലെ പകയാണ് കൊലപാതകത്തിന് കാരണമെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കി.

അതേസമയം, കസ്റ്റഡിയില്‍ ഉള്ള യുവാവ് ബിജുവിന്റെ സംസ്‌കാര ചടങ്ങിലും പങ്കെടുത്തിരുന്നു. കൊലപാതകത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു ആദ്യ ദിവസമാണ് പ്രതി പിടിയിലാവുന്നത്. യുവാവിന്റെ കയ്യില്‍ മുറിപ്പാടുകള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട ബിജുവും ബന്ധുക്കളും മാനസിക പ്രശ്‌നങ്ങള്‍ക്ക് ചികിത്സിക്കാന്‍ കൊണ്ടുപോയിരുന്നു. ബലമായി കൊണ്ടുപോയതിലെ പകയാണ് കൊലപാതക കാരണമെന്നാണ് പൊലീസ് പറയുന്നത്.

കൊല്ലപ്പെട്ട ബിജുവിന്റെ ശരീരത്തില്‍ 45 മുറിവുകളുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. കഴുത്തിന്റെ മുന്‍പിലും പിന്‍ഭാഗത്തും 18 കുത്തുകളുണ്ട്. കിച്ചണ്‍ നൈഫ് ഉപയോഗിച്ചാവാം കൊലപാതകമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നു മണിയോടെയാണ് കോഴിക്കോട് പാളയത്തെ ഒറ്റമുറി വീട്ടില്‍ ബിജുവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.



Other News in this category



4malayalees Recommends