രാഷ്ട്രീയത്തോടുള്ള ജനങ്ങളുടെ നിരാശ അവസാനിപ്പിക്കും, ഇനി പ്രതീക്ഷകള്‍ തിരിച്ചെത്തും'; പ്രധാനമന്ത്രിയായി ചുമതലയേറ്റ ആന്‍ഡി ബേണ്‍ഹാമിന്റെ ആദ്യ പ്രഖ്യാപനങ്ങള്‍

രാഷ്ട്രീയത്തോടുള്ള ജനങ്ങളുടെ നിരാശ അവസാനിപ്പിക്കും, ഇനി പ്രതീക്ഷകള്‍ തിരിച്ചെത്തും'; പ്രധാനമന്ത്രിയായി ചുമതലയേറ്റ ആന്‍ഡി ബേണ്‍ഹാമിന്റെ ആദ്യ പ്രഖ്യാപനങ്ങള്‍
ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാം അധികാരമേറ്റതിന് പിന്നാലെ രാജ്യത്ത് 'പ്രതീക്ഷ തിരിച്ചെത്തിക്കുമെന്ന്' പ്രഖ്യാപിച്ചു. ഡൗണിംഗ് സ്ട്രീറ്റിലെ ഔദ്യോഗിക വസതിക്ക് മുന്നില്‍ നടത്തിയ ആദ്യ പ്രസംഗത്തിലാണ് അദ്ദേഹം ജനങ്ങള്‍ക്ക് പുതിയ സന്ദേശം നല്‍കിയത്.

രാഷ്ട്രീയത്തോടുള്ള ജനങ്ങളുടെ നിരാശ അവസാനിപ്പിച്ച് യഥാര്‍ഥ മാറ്റം കൊണ്ടുവരേണ്ട സമയമാണിതെന്ന് ബേണ്‍ഹാം പറഞ്ഞു.ദീര്‍ഘകാലമായി സമൂഹങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ക്ക് പരിഹാരം കാണുമെന്നും, പ്രത്യേകിച്ച് താച്ചര്‍ ഭരണകാലം മുതല്‍ നിലനില്‍ക്കുന്ന സാമൂഹിക-സാമ്പത്തിക ആഘാതങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ജീവിതച്ചെലവിന്റെ പ്രതിസന്ധി നേരിടുന്ന ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന നടപടികള്‍ ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്നും ബേണ്‍ഹാം അറിയിച്ചു. വൈദ്യുതി ബില്ലുകള്‍ കുറയ്ക്കുന്നതിനും ബസ് നിരക്കുകള്‍ ഇളവ് ചെയ്യുന്നതിനുമുള്ള പൂര്‍ണ ധനസഹായത്തോടെയുള്ള പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സമ്പദ് വ്യവസ്ഥയെക്കുറിച്ച് പ്രതികരിച്ച ബേണ്‍ഹാം, അടിസ്ഥാന സൗകര്യ വികസനത്തിനായി കൂടുതല്‍ നിക്ഷേപം നടത്തുന്നതിന് നിലവിലെ ധനകാര്യ ചട്ടങ്ങളില്‍ അനുവദനീയമായ ഇളവുകള്‍ പരിശോധിക്കുമെന്നും, എന്നാല്‍ സാമ്പത്തിക കാര്യങ്ങളില്‍ 'വളരെ ജാഗ്രതയോടെയുള്ള സമീപനം' സ്വീകരിക്കുമെന്നും പറഞ്ഞു.

അതേസമയം, മുന്‍ പ്രതിരോധ സെക്രട്ടറിയായിരുന്ന ജോണ്‍ ഹീലിയെ ധനമന്ത്രിയായി നിയമിച്ചതും ശ്രദ്ധേയമായി. പരിചയസമ്പന്നനും വിശ്വാസ്യതയുള്ള നേതാവുമായ ഹീലി സാമ്പത്തിക സ്ഥിരത ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.

മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി എഡ് മിലിബാന്‍ഡ് വിദേശകാര്യ സെക്രട്ടറിയായും ഷബാന മഹ്‌മൂദ് ആഭ്യന്തര സെക്രട്ടറിയായും തുടരും.

Other News in this category



4malayalees Recommends