ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം; കീര്‍ സ്റ്റാര്‍മര്‍ ഡിജിറ്റല്‍ ഐഡി പരിപാടി ഒഴിവാക്കി; ഫണ്ട് ജനങ്ങള്‍ക്ക് ഗുണമുള്ള കാര്യത്തിന് ചെലവാക്കാമെന്ന് പുതിയ പ്രധാനമന്ത്രി

ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം; കീര്‍ സ്റ്റാര്‍മര്‍ ഡിജിറ്റല്‍ ഐഡി പരിപാടി ഒഴിവാക്കി; ഫണ്ട് ജനങ്ങള്‍ക്ക് ഗുണമുള്ള കാര്യത്തിന് ചെലവാക്കാമെന്ന് പുതിയ പ്രധാനമന്ത്രി
ഒക്ടോബര്‍ മുതല്‍ വൈദ്യുതി ബില്ലുകളിലെ നികുതി റദ്ദാക്കാന്‍ ആന്‍ഡി ബേണ്‍ഹാം. ജീവിതച്ചെലവ് പ്രതിസന്ധി നേരിടുന്ന കുടുംബങ്ങളെ സഹായിക്കാനാണ് അധികാരം ഏറ്റതിന് പിന്നാലെ പുതിയ പ്രധാനമന്ത്രിയുടെ നീക്കം.

ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് നീക്കം ചെയ്യുന്നതോടെ വാര്‍ഷിക പ്രൈസ് ക്യാപ്പില്‍ നിന്നും 45 പൗണ്ടാണ് കുറയുക. മിഡില്‍ ഈസ്റ്റ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം ഒരു തവണ കൂടി എനര്‍ജി ബില്ലുകള്‍ വര്‍ദ്ധിക്കുമെന്നാണ് കരുതുന്നത്.

വാറ്റ് വെട്ടിക്കുറയ്ക്കുന്നതോടെ വൈദ്യുതി ബില്ലുകളിലെ 5 ശതമാനം പൂജ്യത്തിലേക്ക് മാറും. ഉയര്‍ന്ന എനര്‍ജി ബില്ലുകള്‍ മൂലം ജനം വിഷമിക്കുമ്പോള്‍ ആശ്വാസമേകുമെന്നാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. പണപ്പെരുപ്പം താഴ്ത്താന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ബജറ്റില്‍ എനര്‍ജി ബില്ലുകള്‍ 150 പൗണ്ട് കുറച്ചിരുന്നു. 2026/27 വര്‍ഷത്തില്‍ 850 മില്ല്യണ്‍ പൗണ്ടാണ് നയം നടപ്പാക്കാന്‍ ചെലവ് വരുന്നത്. നേരത്തെ ഡിജിറ്റല്‍ ഐഡി കാര്‍ഡ് സ്‌കീം നടപ്പാക്കാന്‍ ഉദ്ദേശിച്ചത് റദ്ദാക്കിയതോടെയാണ് സഹായം നല്‍കാനുള്ള പണം കണ്ടെത്തിയത്.


Other News in this category



4malayalees Recommends