അമേരിക്കയില്‍ പഠനശേഷം ജോലി ചെയ്യാന്‍ 1 ലക്ഷം ഡോളര്‍ ഫീസ്? ട്രംപ് ഭരണകൂടത്തിന്റെ പുതിയ നീക്കം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കനത്ത തിരിച്ചടിയാകും

അമേരിക്കയില്‍ പഠനശേഷം ജോലി ചെയ്യാന്‍ 1 ലക്ഷം ഡോളര്‍ ഫീസ്? ട്രംപ് ഭരണകൂടത്തിന്റെ പുതിയ നീക്കം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കനത്ത തിരിച്ചടിയാകും
അമേരിക്കയില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളില്‍ നിന്ന് 1 ലക്ഷം ഡോളര്‍ (ഏകദേശം 85 ലക്ഷം രൂപ) ഫീസ് ഈടാക്കുന്ന നിര്‍ദേശം ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം പരിഗണിക്കുന്നതായി ദ വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത് നടപ്പായാല്‍ അമേരിക്കയില്‍ പഠിക്കുന്ന 3.6 ലക്ഷത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ നേരിട്ട് ബാധിച്ചേക്കും.

അമേരിക്കയില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെ ജോലി ചെയ്യാന്‍ അവസരം നല്‍കുന്ന ഓപ്ഷണല്‍ പ്രാക്ടിക്കല്‍ ട്രെയിനിംഗ് പദ്ധതിയുമായി ബന്ധപ്പെട്ടാണ് ഈ ഫീസ് നിര്‍ദേശം.

റിപ്പോര്‍ട്ട് പ്രകാരം, നിര്‍ദേശം നിലവില്‍ ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് പരിഗണിച്ചുവരികയാണ്. എന്നാല്‍ ഈ നിര്‍ദേശത്തിന് വൈറ്റ് ഹൗസിന്റെ ഔദ്യോഗിക പിന്തുണ ലഭിച്ചിട്ടുണ്ടോയെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല.

ഫീസ് എല്ലാവര്‍ക്കും ബാധകമാകുമോ, അല്ലെങ്കില്‍ ഏതെങ്കിലും പ്രത്യേക വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണോ ബാധകമാകുക എന്നതടക്കമുള്ള വിശദാംശങ്ങളും പുറത്തുവന്നിട്ടില്ല.

Other News in this category



4malayalees Recommends