ബാലന്‍ ഓടിടിയില്‍

ബാലന്‍ ഓടിടിയില്‍
മഞ്ഞുമ്മല്‍ ബോയ്സ് എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ചിത്രമായിരുന്നു 'ബാലന്‍: ദി ബോയ്'. ജൂണ്‍ 19 ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളായിരുന്നു നേടിയിരുന്നത്. രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ ജിത്തു മാധവന്‍ ആണ് ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കിയത്. തിയേറ്ററുകളില്‍ നിരൂപകപ്രശംസ നേടിയ ചിത്രം കളക്ഷനിലും മികച്ച നേട്ടം കൈവരിച്ചിരുന്നു. ചിദംബരത്തിന്റെ ബാലന്റെ ഒടിടി സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. സ്ട്രീമിംഗ് സീ 5 ലൂടെ ആണ്.

നേരത്തെ കാന്‍ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി മാര്‍ഷേ ഡു ഫിലിമില്‍ പ്രദര്‍ശിപ്പിച്ച ചിത്രം അവിടേയും മികച്ച നിരൂപക പ്രശംസ നേടിയിരുന്നു. ഒരമ്മയുടെയും മകന്റെയും ജീവിതത്തിലൂടെ സഞ്ചരിച്ചു കൊണ്ട് വ്യക്തിത്വത്തിന്റെയും അതിജീവനത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. ഫര്‍സാന പാലത്തിങ്കല്‍, ആദിശേഷന്‍, മുഹമ്മദ് സിനാന്‍, ടോവിനോ തോമസ്, ഡോളി ജൂണ്‍, ജീന്‍ പോള്‍ ലാല്‍, ഗിരീഷ് എ ഡി, ബീന ആന്റണി എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചത്.

Other News in this category



4malayalees Recommends