16 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ സോഷ്യല്‍മീഡിയ നിരോധനം ; മൂന്നു മാസത്തിന് ശേഷവും പത്തില്‍ എട്ടിലേറെ പേര്‍ സോഷ്യല്‍മീഡിയ ഉപയോഗിക്കുന്നു ; കൗമാരക്കാരില്‍ മാറ്റമുണ്ടാകുമെന്ന് സര്‍ക്കാര്‍

16 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ സോഷ്യല്‍മീഡിയ നിരോധനം ; മൂന്നു മാസത്തിന് ശേഷവും പത്തില്‍ എട്ടിലേറെ പേര്‍ സോഷ്യല്‍മീഡിയ ഉപയോഗിക്കുന്നു ; കൗമാരക്കാരില്‍ മാറ്റമുണ്ടാകുമെന്ന് സര്‍ക്കാര്‍
ഓസ്‌ട്രേലിയയില്‍ 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കുള്ള ലോകത്തിലെ ആദ്യത്തെ സോഷ്യല്‍ മീഡിയ നിരോധന നയം പരാജയപ്പെട്ടു.നിരോധനം പ്രാബല്യത്തില്‍ വന്നതിന് ശേഷവും ഭൂരിഭാഗം കൗമാരക്കാര്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതായി പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഓസ്‌ട്രേലിയയുടെ ഇന്റര്‍നെറ്റ് റെഗുലേറ്റര്‍ പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം, നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വന്നതിന് മൂന്ന് മാസങ്ങള്‍ക്ക് ശേഷവും 10 കൗമാരക്കാരില്‍ എട്ടിലധികം പേര്‍ ഇപ്പോഴും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നുണ്ട്. ഡിജിറ്റല്‍ ലോകത്തില്‍ ഇത്തരം നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിന്റെ സങ്കീര്‍ണതയാണ് ഈ കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്.

കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ സോഷ്യല്‍ മീഡിയ പ്രതികൂലമായി ബാധിക്കുന്നുവെന്ന ആശങ്കയെ തുടര്‍ന്നാണ് ഓസ്‌ട്രേലിയ 2025 ഡിസംബറില്‍ ഈ ചരിത്രപരമായ നിയമം നടപ്പാക്കിയത്.

എന്നാല്‍ ഈ നിയമം രാജ്യത്തെ പൊതുചര്‍ച്ചകളില്‍ വലിയ മാറ്റമുണ്ടാക്കിയെന്ന് മന്ത്രി ആന്‍ഡ്രു ലെയ്ത്ത് ന്യായീകരിച്ചു.

'ഈ നിരോധനം മാതാപിതാക്കള്‍ക്കിടയിലെ ചര്‍ച്ചകളില്‍ നിര്‍ണായകമായ മാറ്റം സൃഷ്ടിച്ചിട്ടുണ്ട്. ദശലക്ഷക്കണക്കിന് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഇതിനകം അടച്ചുപൂട്ടപ്പെട്ടിട്ടുണ്ട്,' എന്നാണ് ആന്‍ഡ്രൂ ലീയുടെ പ്രതികരണം.

നിയമം പൂര്‍ണമായും നടപ്പാക്കുന്നതില്‍ വെല്ലുവിളികള്‍ തുടരുന്നുണ്ടെങ്കിലും, കുട്ടികളുടെ ഓണ്‍ലൈന്‍ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

Other News in this category



4malayalees Recommends