കരാറിലെത്തിയാല്‍ ആക്രമണമില്ല, തല്‍ക്കാലം ഇറാനെതിരായ ആക്രമണം അവസാനിപ്പിക്കുന്നു ; ട്രംപ്

കരാറിലെത്തിയാല്‍ ആക്രമണമില്ല, തല്‍ക്കാലം ഇറാനെതിരായ ആക്രമണം അവസാനിപ്പിക്കുന്നു ; ട്രംപ്
അമേരിക്ക മുന്നോട്ടുവച്ച പ്രധാന നിര്‍ദേശങ്ങള്‍ അംഗീകരിച്ചുകൊണ്ടുള്ള ഒരു കരാര്‍ എത്രയും വേഗം ഒപ്പിടാനുള്ള 'സാധ്യത' കണക്കിലെടുത്ത് 'താത്കാലികമായി' ഇറാനെതിരെയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ട്രൂത്ത് സോഷ്യലില്‍ കൂടിയായിരുന്നു ട്രംപിന്റെ അറിയിപ്പ്. ഇസ്രയേലിനൊപ്പം ചേര്‍ന്ന് ഇറാന്റെ ഊര്‍ജ്ജ കേന്ദ്രങ്ങളെ ആക്രമിക്കാന്‍ യുഎസ് പദ്ധതിയുണ്ടെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് താത്കാലികമായ ഒരു സമാധാനത്തിന് ട്രംപ് തയ്യാറായിരിക്കുന്നത്.

ഹോര്‍മൂസ് കടലിടുക്ക് വീണ്ടും തുറക്കുക, ഇറാന്റെ ആണവ ഭീഷണി അവസാനിപ്പിക്കുക എന്നീ പ്രധാന നിര്‍ദേശങ്ങള്‍ അംഗീകരിച്ച കരാറില്‍ എത്രയും വേഗം തീരുമാനം ഉണ്ടാകുന്ന സാഹചര്യത്തില്‍ താന്‍ ആക്രമണങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചതായാണ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ പറഞ്ഞിരിക്കുന്നത്. അതേസമയം തന്നെ ഇസ്രയേലിനൊപ്പമാണ് ഈ തീരുമാനമെടുത്തതെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല ഇറാനും പശ്ചിമേഷ്യയിലെ മറ്റ് രാജ്യങ്ങളും ആക്രമണങ്ങള്‍ അവസാനിപ്പിച്ച് കരാറിലെത്തണമെന്ന് ആവശ്യപ്പെട്ടത് കൊണ്ടാണ് താന്‍ ഈ തീരുമാനമെടുത്തതെന്നും ട്രംപ് തന്റെ പോസ്റ്റില്‍ അവകാശപ്പെടുന്നുണ്ട്. ഇതിനൊപ്പമാണ് കരാറിലെ പ്രധാന ആവശ്യങ്ങളെ കുറിച്ചും വിശദീകരിച്ചിരിക്കുന്നത്.

യുഎസ് ഇസ്ലാമിക്ക് റിപ്പബ്ലിക്ക് ഓഫ് ഇറാനെ ആക്രമിക്കാന്‍ യുഎസ് പൂര്‍ണമായും സജ്ജമാണെന്നും ആയുധങ്ങളെല്ലാം തയ്യാറായി കഴിഞ്ഞെന്നും പറഞ്ഞ ട്രംപ് രണ്ടാം ലോക മഹായുദ്ധത്തില്‍ പോലും കണ്ടിട്ടില്ലാത്തത്ര തീവ്രമായ സൈനിക നീക്കവും ശക്തിയും കരുത്തും എല്ലാ ഘട്ടത്തിലും ഉയര്‍ത്താന്‍ യുഎസ് തയ്യാറായി കഴിഞ്ഞെന്നും ഇതേ പോസ്റ്റില്‍ അവകാശപ്പെടുന്നുണ്ട്.



Other News in this category



4malayalees Recommends