അന്ന് ധൂര്‍ത്തെന്ന പേരില്‍ മുമ്പ് രൂക്ഷ വിമര്‍ശനം ; പൊന്നാനിയിലെ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ ഹെലികോപ്റ്റര്‍ ഉപയോഗം ; മുഖ്യമന്ത്രിയുടെ യാത്ര വിവാദത്തില്‍

അന്ന് ധൂര്‍ത്തെന്ന പേരില്‍ മുമ്പ് രൂക്ഷ വിമര്‍ശനം ; പൊന്നാനിയിലെ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ ഹെലികോപ്റ്റര്‍ ഉപയോഗം ; മുഖ്യമന്ത്രിയുടെ യാത്ര വിവാദത്തില്‍
സര്‍ക്കാര്‍ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിലെ മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്ര വീണ്ടും വിവാദത്തില്‍. ഹെലികോപ്റ്റര്‍ സ്വകാര്യ ആവശ്യത്തിനായി ഉപയോഗിച്ചെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തില്‍ മുഖ്യമന്ത്രി വിശദീകരണം നല്‍കി. പൊന്നാനിയിലെ സല്‍ക്കാരത്തില്‍ പങ്കെടുക്കാനാണ് ഹെലികോപ്റ്റര്‍ ഉപയോഗിച്ചതെന്നാണ് വിശദീകരണം.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രി തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് ഹെലികോപ്റ്ററില്‍ പോയത്. ഭാര്യാപിതാവിനെ കാണാനാണു മുഖ്യമന്ത്രി ഹെലികോപ്റ്റര്‍ ഉപയോഗിച്ചതെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. പൊന്നാനിയിലെ വിരുന്നുസല്‍ക്കാരത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.

ചില ഔദ്യോഗിക മീറ്റിംഗുകള്‍ ഉണ്ടായിരുന്നുവെന്ന് അതിന് വേണ്ടിയാണ് ഹെലികോപ്റ്റര്‍ ഉപയോഗിച്ചതെന്നുമാണ് വിവരം. അതിനിടെയാണ് രോഗബാധിതനായി ആശുപത്രിയില്‍ കഴിയുന്ന ഭാര്യാപിതാവിനെ സന്ദര്‍ശിച്ചതെന്നും അടുത്ത വൃത്തങ്ങള്‍ പറയുന്നു.

പ്രകൃതിദുരന്തങ്ങളിലെ രക്ഷാപ്രവര്‍ത്തനം, മാവോയിസ്റ്റ് വേട്ട, അടിയന്തര സാഹചര്യങ്ങളില്‍ വിഐപികളുടെ യാത്ര, ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടുള്ള അടിയന്തര യാത്രകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുത്തത്. പ്രതിമാസം 80 ലക്ഷം രൂപയാണ് ഹെലികോപ്റ്ററിന്റെ വാടക. ഈ മാസം അവസാനമാണ് കരാര്‍ അവസാനിക്കുന്നത്. ഒരു മാസം 25 മണിക്കൂര്‍ ഉപയോഗിക്കാം. 25 മണിക്കൂറിലധികം പറന്നാല്‍ അധികമായി ഉപയോഗിക്കുന്ന സമയത്തിന് കൂടുതല്‍ തുക നല്‍കണം

Other News in this category



4malayalees Recommends