'മുഖ്യമന്ത്രി വരുന്ന സദസ്സില്‍ മാന്യമായി വസ്ത്രം ധരിക്കണം' : യുവനടിയെ വിമര്‍ശിച്ച് തെസ്‌നി ഖാന്‍

'മുഖ്യമന്ത്രി വരുന്ന സദസ്സില്‍ മാന്യമായി വസ്ത്രം ധരിക്കണം' : യുവനടിയെ വിമര്‍ശിച്ച് തെസ്‌നി ഖാന്‍
പുതുമുഖ നടി ഐശ്വര്യ ചന്ദ്രനെ വിമര്‍ശിച്ച് നടി തെസ്‌നി ഖാന്‍. പൊതുപരിപാടിയില്‍ പങ്കെടുക്കുന്നവര്‍ മാന്യമായ വസ്ത്രം ധരിക്കണമെന്ന് തെസ്‌നി ഖാന്‍ പറഞ്ഞു. മുഖ്യമന്ത്രി വി ഡി സതീശനൊപ്പം ഉദ്ഘാടനച്ചടങ്ങിനെത്തിയ സംഭവത്തിലാണ് വിമര്‍ശനം. ഉദ്ഘാടന ചടങ്ങിന്റെ വീഡിയോയ്ക്ക് താഴെ തെസ്‌നി ഖാന്‍ പങ്കുവച്ച കമന്റാണ് ചര്‍ച്ചകള്‍ക്ക് വഴിവച്ചത്.

തെസ്‌നി ഖാന്റെ വാക്കുകള്‍ ഇങ്ങനെ,

'എനിക്ക് പലപ്പോഴും തോന്നുന്ന ഒരു കാര്യമാണ്. തെറ്റാണോ ശരിയാണോ എന്ന് അറിയില്ല. ഇപ്പോഴത്തെ ജനറേഷന്‍ പിള്ളേര്‍ക്ക് എങ്ങനെ വേണമെങ്കിലും നടക്കാം. അതിനുള്ള പെര്‍മിഷനും അവകാശവും ഉണ്ട്. പക്ഷേ ഒരു മുഖ്യമന്ത്രി വരുന്ന സദസ്സില്‍, ഒരു നല്ല സ്റ്റാന്‍ഡേര്‍ഡ് ഉള്ള സദസ്സില്‍ മാന്യമായി ഡ്രസ്സ് ധരിച്ചുവരുകയാണെങ്കില്‍ അതൊരു നല്ല കാര്യമായിരുന്നു'.

തെസ്‌നി ഖാന്റെ അഭിപ്രായത്തെ പിന്തുണച്ച് നിരവധി ആളുകള്‍ രം?ഗത്തെത്തി. നടി പറഞ്ഞത് ശരിയാണെന്നും പൊതുവേദികളില്‍ മാന്യമായ വസ്ത്രം ധരിക്കണമെന്ന നിയമം കൊണ്ടുവരണമെന്നും പലരും കമന്റ് ചെയ്തു.

Other News in this category



4malayalees Recommends