കാനഡയിലെ വെസ്റ്റ്ജെറ്റ് വിമാന ജീവനക്കാര്‍ പണിമുടക്കില്‍; തിരക്കേറിയ വേനല്‍ക്കാല യാത്രകള്‍ക്ക് തിരിച്ചടി

കാനഡയിലെ വെസ്റ്റ്ജെറ്റ് വിമാന ജീവനക്കാര്‍ പണിമുടക്കില്‍; തിരക്കേറിയ വേനല്‍ക്കാല യാത്രകള്‍ക്ക് തിരിച്ചടി
കാനഡയിലെ രണ്ടാമത്തെ വലിയ വിമാനക്കമ്പനിയായ വെസ്റ്റ് ജെറ്റിലെ വിമാന ജീവനക്കാര്‍ ഞായറാഴ്ച മുതല്‍ പണിമുടക്ക് ആരംഭിച്ചു. തൊഴിലാളി യൂണിയനും കമ്പനിയും തമ്മിലുള്ള ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സമരം ആരംഭിച്ചത്. വേനല്‍ക്കാലത്തെ ഏറ്റവും തിരക്കേറിയ യാത്രാ ആഴ്ചകളിലൊന്നില്‍ പണിമുടക്ക് ആരംഭിച്ചതോടെ നിരവധി വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടു.

ഏകദേശം 4,400 വിമാന ജീവനക്കാരെ പ്രതിനിധീകരിക്കുന്ന കനേഡിയന്‍ യൂണിയന്‍ ഓഫ് പബ്ലിക് എബ്ലോയീസ് ജീവനക്കാര്‍ക്ക് ഡ്യൂട്ടിക്കായി ചെക്ക്-ഇന്‍ ചെയ്യുന്ന സമയം മുതല്‍ ഡ്യൂട്ടി അവസാനിക്കുന്നതുവരെ ശമ്പളം നല്‍കണമെന്നാണ് ആവശ്യപ്പെടുന്നത്. നിലവില്‍ വിമാനം യഥാര്‍ത്ഥത്തില്‍ സഞ്ചരിക്കുന്ന സമയത്തിനാണ് പ്രധാനമായും പ്രതിഫലം ലഭിക്കുന്നത്.

'മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങളും ന്യായമായ പ്രതിഫലവും അര്‍ഹിക്കുന്നതിനാലാണ് ഞങ്ങള്‍ പണിമുടക്കുന്നത്' യൂണിയന്റെ വെസ്റ്റ്ജെറ്റ് വിഭാഗം പ്രസിഡന്റ് അലിയ ഹുസൈന്‍ പറഞ്ഞു. പ്രശ്‌നപരിഹാരത്തിനായി വീണ്ടും ചര്‍ച്ച ചെയ്യാന്‍ തയ്യാറെന്ന് അധിതൃതര്‍ വ്യക്തമാക്കി.

സമരത്തിന് മുമ്പ് വ്യാഴാഴ്ച യൂണിയന്‍ 72 മണിക്കൂര്‍ മുന്‍കൂര്‍ നോട്ടീസ് നല്‍കിയിരുന്നു. ധാരണയിലെത്തിയില്ലെങ്കില്‍ പണിമുടക്ക് ആരംഭിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് വെസ്റ്റ്ജെറ്റ് ജീവനക്കാര്‍ക്ക് ലോക്കൗട്ട് നോട്ടീസ് നല്‍കിയിരുന്നു.

Other News in this category



4malayalees Recommends