രാജ്യത്ത് ഇന്ധനവില അനാവശ്യമായി വര്‍ധിപ്പിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ എസിസിസിക്ക് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം

രാജ്യത്ത് ഇന്ധനവില അനാവശ്യമായി വര്‍ധിപ്പിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ എസിസിസിക്ക് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം
രാജ്യത്ത് പെട്രോള്‍ പമ്പുകള്‍ അനാവശ്യമായി ഇന്ധനവില ഉയര്‍ത്തുന്നുണ്ടോ എന്ന് കര്‍ശനമായി നിരീക്ഷിക്കാന്‍ ഫെഡറല്‍ സര്‍ക്കാര്‍ ഓസ്‌ട്രേലിയന്‍ കോംപറ്റിഷന്‍ ആന്‍ഡ് കണ്‍സ്യൂമര്‍ കമ്മീഷന് നിര്‍ദേശം നല്‍കി. ഇന്ധന എക്‌സൈസ് തീരുവയിലെ താല്‍ക്കാലിക ഇളവ് അവസാനിച്ച സാഹചര്യത്തിലാണ് നടപടി.

ട്രഷറര്‍ ജിം ചാമേഴ്‌സ് എസിസിസിക്ക് അയച്ച കത്തില്‍, നിയമലംഘനം നടത്തുന്ന പെട്രോള്‍ പമ്പുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും, 100 മില്യണ്‍ ഡോളര്‍ വരെ പിഴ ചുമത്താമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഓഗസ്റ്റ് 3 അര്‍ധരാത്രി മുതല്‍ ഇന്ധന എക്‌സൈസ് ഇളവ് അവസാനിച്ചതോടെ ഇന്ധനവില ഉയരാന്‍ സാധ്യതയുണ്ടെന്ന് ഫെഡറല്‍ സര്‍ക്കാരും വിവിധ ഏജന്‍സികളും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Other News in this category



4malayalees Recommends