സൗത്ത് ഓസ്‌ട്രേലിയയില്‍ കടല്‍പക്ഷികളുടെ കൂട്ടമരണം; എച്ച്5എന്‍1 പക്ഷിപ്പനി സ്ഥിരീകരിച്ചു

സൗത്ത് ഓസ്‌ട്രേലിയയില്‍ കടല്‍പക്ഷികളുടെ കൂട്ടമരണം; എച്ച്5എന്‍1 പക്ഷിപ്പനി സ്ഥിരീകരിച്ചു
സൗത്ത് ഓസ്‌ട്രേലിയയിലെ കേപ്പ് ജാഫയ്ക്ക് സമീപം നിരവധി കടല്‍പക്ഷികള്‍ ചത്തൊടുങ്ങിയ സംഭവം രാജ്യത്തെ ആദ്യത്തെ എച്ച്5എന്‍1 പക്ഷിപ്പനി മൂലമുള്ള കൂട്ടമരണമാണെന്ന് ഫെഡറല്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചു. ചത്തതും രോഗബാധിതരുമായ പക്ഷികളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ പരിശോധിച്ചാണ് വൈറസ് സ്ഥിരീകരിച്ചത്.

ജൂണ്‍ മാസത്തില്‍ ആദ്യമായി വൈറസ് കണ്ടെത്തിയതിന് ശേഷം രാജ്യത്ത് ഇതുവരെ 74 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗം വന്യജീവികളിലേക്ക് കൂടുതല്‍ വ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് ഫെഡറല്‍ കൃഷിമന്ത്രി ജൂലി കോളിന്‍സ് മുന്നറിയിപ്പ് നല്‍കി. എന്നാല്‍, കോഴിവളര്‍ത്തല്‍ ഫാമുകളിലോ കാര്‍ഷിക മേഖലയിലോ വൈറസ് കണ്ടെത്തിയിട്ടില്ലെന്നും മനുഷ്യര്‍ക്ക് നിലവില്‍ ആരോഗ്യഭീഷണി വളരെ കുറവാണെന്നും അവര്‍ വ്യക്തമാക്കി.

Other News in this category



4malayalees Recommends