ക്രൂര ആക്രമണത്തിന് ഇരയായി, അഭിജിത് ദീപ്‌കെയാണ് പിന്നിലെന്നതിന് തെളിവുണ്ട് ; പരാതിയുമായി ഇന്‍ഫ്‌ലുവന്‍സര്‍ ഫൈസാന്‍ അന്‍സാരി

ക്രൂര ആക്രമണത്തിന് ഇരയായി, അഭിജിത് ദീപ്‌കെയാണ് പിന്നിലെന്നതിന് തെളിവുണ്ട് ; പരാതിയുമായി ഇന്‍ഫ്‌ലുവന്‍സര്‍ ഫൈസാന്‍ അന്‍സാരി
കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) സ്ഥാപകന്‍ അഭിജീത് ദീപ്‌കെയ്ക്കും കൂട്ടാളികള്‍ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ ഫൈസാന്‍ അന്‍സാരി. മഹാരാഷ്ട്രയില്‍ വെച്ച് അഭിജിത് ദീപ്‌കെയുടെ ആളുകള്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചതായി കാണിച്ച് ഡല്‍ഹി ഡിസിപിക്ക് ഫൈസാന്‍ അന്‍സാരി രേഖാമൂലം പരാതി നല്‍കി. മഹാരാഷ്ട്രയിലെ പുണെയിലും ഔറംഗാബാദിലും വെച്ചാണ് തനിക്ക് നേരെ ആക്രമണമുണ്ടായതെന്നും, സംഭവത്തില്‍ രണ്ട് കേസുകള്‍ നിലവിലുണ്ടെന്നും പരാതിയില്‍ പറയുന്നു.

ആക്രമണത്തിന് പിന്നില്‍ അഭിജീത് ദീപ്‌കെയാണെന്നതിന് വ്യക്തമായ തെളിവുകളുണ്ടെന്ന് വ്യക്തമാക്കിയ അന്‍സാരി, ഇയാളെ ഉടനടി അറസ്റ്റ് ചെയ്യണമെന്ന് ഡല്‍ഹി പോലീസിനോട് ആവശ്യപ്പെട്ടു. സ്വന്തം നേട്ടങ്ങള്‍ക്കായാണ് ദീപ്‌കെ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സമീപകാലത്ത് ഡല്‍ഹിയില്‍ പ്രതിഷേധം നടത്തിയ ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിനെ കരുതല്‍ തടങ്കലിലാക്കിയ ഡല്‍ഹി സര്‍ക്കാരിന്റെയും പൊലീസിന്റെയും നടപടിയെയും അന്‍സാരി പ്രശംസിച്ചു. കൃത്യസമയത്ത് നടത്തിയ ഈ ഇടപെടലാണ് തലസ്ഥാനത്തെ ക്രമസമാധാന നില വഷളാകാതെ സംരക്ഷിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, രാജ്യത്തെ പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ സിജെപി നടത്തുന്ന പ്രക്ഷോഭങ്ങളെ ബംഗ്ലാദേശിലെയും നേപ്പാളിലെയും സര്‍ക്കാരുകളെ അട്ടിമറിച്ച സമരങ്ങളുമായി താരതമ്യം ചെയ്യുന്നതിനെ അഭിജീത് ദീപ്‌കെ നിഷേധിച്ചു. തങ്ങളുടെ പ്രതിഷേധം പൂര്‍ണമായും മഹാത്മാ ഗാന്ധിയുടെ അഹിംസാ മാര്‍ഗ്ഗത്തിലാണെന്നും, പൊലീസിന്റെ ക്രൂരമായ മര്‍ദ്ദനമേറ്റിട്ടും വിദ്യാര്‍ത്ഥികള്‍ സമാധാനപരമായാണ് ജന്തര്‍ മന്ദിറില്‍ പ്രതിഷേധിച്ചതെന്നും ദീപ്‌കെ വ്യക്തമാക്കി. സിജെപിയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ വേണ്ടിയാണ് ഇത്തരം തെറ്റായ താരതമ്യങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Other News in this category



4malayalees Recommends