അവിഹിത ബന്ധം ചോദ്യം ചെയ്തു ; ഭര്‍ത്താവും കാമുകിയും യുവതിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി നദിയില്‍ തള്ളി

അവിഹിത ബന്ധം ചോദ്യം ചെയ്തു ; ഭര്‍ത്താവും കാമുകിയും യുവതിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി നദിയില്‍ തള്ളി
ഭര്‍ത്താവും കാമുകിയും ചേര്‍ന്നു യുവതിയെ ശ്വാസംമുട്ടിച്ചുകൊലപ്പെടുത്തി മൃതദേഹം ഗോമതി നദിയില്‍ തള്ളിയ സംഭവത്തില്‍ രണ്ടുപേരും പൊലീസ് പിടിയില്‍. റഹീമാബാദ് സ്വദേശി ഉമേന്ദ്ര പ്രതാപ് സിങ് (31) കാമുകി ആരതി വര്‍മ (31) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഉമേന്ദ്രയുടെ ഭാര്യ അഞ്ജലി സിങ് (30 ) ആണ് കൊല്ലപ്പെട്ടത്.

ജൂലൈ 30ന് ഭാര്യയെ കാണാനില്ലെന്ന് ഉമേന്ദ്ര തന്നെയാണ് പൊലീസില്‍ പരാതി നല്‍കിയിരുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ജൂലൈ 31 ന് ഇറ്റാഞ്ച പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഗോമതി നദിയില്‍ നിന്ന് ഒരു യുവതിയുടെ മൃതദേഹം കണ്ടെടുത്തു. ഇത് അഞ്ജലിയുടേതാണെന്ന് ബന്ധുക്കള്‍ തിരിച്ചറിയുകയായിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അഞ്ജലിയുടെ സഹോദരന്‍ പരാതി നല്‍കിയതോടെയാണ് കൊലപതകത്തിന്റെ ചുരുളഴിഞ്ഞത്.

പൊലീസ് ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു.

പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കാമുകി ആരതി വര്‍മയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് കൊല്ലപ്പെട്ട അഞ്ജലിയുടെ സ്വര്‍ണാഭരണങ്ങളും രണ്ട് മൊബൈല്‍ ഫോണുകളും കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.

Other News in this category



4malayalees Recommends