രക്തക്ഷാമം: 12,000 അധിക ദാതാക്കളെ തേടി റെഡ് ക്രോസ്

രക്തക്ഷാമം: 12,000 അധിക ദാതാക്കളെ തേടി റെഡ് ക്രോസ്
ഓസ്‌ട്രേലിയന്‍ റെഡ് ക്രോസ് ലൈഫ് ബ്ലഡ് രാജ്യത്ത് രക്തക്ഷാമം നേരിടുന്നതായി അറിയിച്ചു. കോവിഡ് ഉള്‍പ്പെടെയുള്ള ശൈത്യകാല രോഗങ്ങള്‍ വ്യാപകമായതിനെ തുടര്‍ന്ന് രക്തദാനത്തില്‍ ഉണ്ടായ കുറവാണ് ഇതിന് പ്രധാന കാരണമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഒ പോസിറ്റീവ്, ഒ നെഗറ്റീവ്, എ പോസിറ്റീവ് എന്നീ രക്തഗ്രൂപ്പുകളുടെ ശേഖരം കുറഞ്ഞ സാഹചര്യത്തില്‍ അടിയന്തരമായി 12,000 അധിക രക്തദാതാക്കളെ ആവശ്യമുണ്ടെന്ന് ലൈഫ് ബ്ലഡ് അറിയിച്ചു. അടുത്തിടെ ഏകദേശം 40 ശതമാനം ഓസ്‌ട്രേലിയക്കാര്‍ക്കും ജലദോഷം, പനി, അല്ലെങ്കില്‍ ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ദാതാക്കളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായതായും അധികൃതര്‍ പറഞ്ഞു. അസുഖലക്ഷണങ്ങളില്ലാത്തവര്‍ രക്തദാനത്തിനായി മുന്നോട്ട് വരണമെന്ന് റെഡ് ക്രോസ് അഭ്യര്‍ഥിച്ചു.

Other News in this category



4malayalees Recommends