സിഡ്‌നി ഓപെറാ ഹൗസിന് 120 മില്യണ്‍ ഡോളറിന്റെ നവീകരണം

സിഡ്‌നി ഓപെറാ ഹൗസിന് 120 മില്യണ്‍ ഡോളറിന്റെ നവീകരണം
ലോകപ്രശസ്തമായ സിഡ്‌നി ഓപെറാ ഹൗസിന്റെ നവീകരണത്തിനായി 120 മില്യണ്‍ ഡോളര്‍ അനുവദിച്ചതായി ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാര്‍ അറിയിച്ചു. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ നടക്കുന്ന പദ്ധതിയുടെ ഭാഗമായി 50 വര്‍ഷത്തിലേറെ പഴക്കമുള്ള ഉപകരണങ്ങളും അടിസ്ഥാനസൗകര്യങ്ങളും മാറ്റിസ്ഥാപിക്കും. സമുദ്രത്തോട് ചേര്‍ന്നുള്ള സ്ഥാനം പരിഗണിച്ച് വേലിയേറ്റത്തില്‍ നിന്ന് കെട്ടിടത്തെ സംരക്ഷിക്കുന്ന നടപടികളും പദ്ധതിയുടെ ഭാഗമാകും. പ്രതിവര്‍ഷം ഒരു കോടിയിലധികം സന്ദര്‍ശകരാണ് സിഡ്‌നി ഓപെറാ ഹൗസിലെത്തുന്നത്.

Other News in this category



4malayalees Recommends