മഴക്കെടുതി: വീടും സ്ഥലവും നഷ്ടമായവര്‍ക്ക് 12 ലക്ഷം; വെള്ളം കയറിയ വീടുകള്‍ക്ക് 10,000 രൂപ: മുഖ്യമന്ത്രി

മഴക്കെടുതി: വീടും സ്ഥലവും നഷ്ടമായവര്‍ക്ക് 12 ലക്ഷം; വെള്ളം കയറിയ വീടുകള്‍ക്ക് 10,000 രൂപ: മുഖ്യമന്ത്രി
സംസ്ഥാനത്തെ മഴക്കെടുതിയില്‍ വിവിധ മേഖലകളില്‍ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. മരിച്ചവരുടെ കുടുംബത്തിന് 8 ലക്ഷം രൂപ സഹായം നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി. വെള്ളം കയറിയ വീടുകളിലുള്ളവര്‍ക്ക് അടിയന്തരമായി 10,000 രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പൂര്‍ണമായും കേടുപാടുകള്‍ സംഭവിച്ച വീടുകള്‍ക്ക് 6 ലക്ഷം രൂപയും വീടും സ്ഥലവും നഷ്ടമായവര്‍ക്ക് 12 ലക്ഷം രൂപയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. 1882 ഹെക്ടര്‍ ഭൂമിയില്‍ കൃഷിനാശം സംഭവിച്ചെന്നും അതിനായി 6.44 കോടിരൂപ സര്‍ക്കാര്‍ അനുവദിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Other News in this category



4malayalees Recommends