മെല്‍ബണിലെ പ്രതിരോധ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനിക്ക് നേരെയുണ്ടായ ആക്രമണം ; ഭീകരവാദ ബന്ധമുണ്ടോയെന്ന് അന്വേഷണം

മെല്‍ബണിലെ പ്രതിരോധ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനിക്ക് നേരെയുണ്ടായ ആക്രമണം ; ഭീകരവാദ ബന്ധമുണ്ടോയെന്ന് അന്വേഷണം
മെല്‍ബണിലെ പ്രതിരോധ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഭീകരവാദ ബന്ധമുണ്ടോയെന്ന് വിക്ടോറിയ പൊലീസ് അന്വേഷിക്കുന്നു. തീവ്ര ഇടതുപക്ഷ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക സംശയം.

എഫ്-35 യുദ്ധവിമാനങ്ങള്‍ക്കുള്ള ഭാഗങ്ങള്‍ വിതരണം ചെയ്യുന്ന ലോബിറ്റ് ടെക്‌നോളജീസാണ് ആക്രമിക്കപ്പെട്ടത്. ഇസ്രയേലിന്റെ പ്രതിരോധ വിതരണ ശൃംഖലയുമായുള്ള കമ്പനിയുടെ ബന്ധമാണ് ആക്രമണത്തിന് കാരണമായതെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷവും ഇതേ കമ്പനിക്ക് നേരെ സമാനമായ ആക്രമണം നടന്നിരുന്നു.

Other News in this category



4malayalees Recommends