സൈനികനെ സ്ത്രീകളുടെ വസ്ത്രം ധരിപ്പിച്ചു ; ക്രൂര മര്‍ദ്ദനം ; റഷ്യന്‍ സൈന്യത്തിലെ കമാന്‍ഡറുടെ ക്രൂരതയുടെ ദൃശ്യങ്ങള്‍ പുറത്ത്

സൈനികനെ സ്ത്രീകളുടെ വസ്ത്രം ധരിപ്പിച്ചു ; ക്രൂര മര്‍ദ്ദനം ; റഷ്യന്‍ സൈന്യത്തിലെ കമാന്‍ഡറുടെ ക്രൂരതയുടെ ദൃശ്യങ്ങള്‍ പുറത്ത്
റഷ്യന്‍ സൈ്യത്തിനുള്ളില്‍ നടക്കുന്ന ക്രൂരതയുടേതെന്ന് അവകാശപ്പെടുന്ന വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തില്‍ ശ്രദ്ധ നേടുന്നു. സ്ത്രീകളുടെ വസ്ത്രം ധരിച്ച സൈനികനേയും അദ്ദേഹത്തെ മര്‍ദ്ദിക്കുന്ന കമാന്‍ഡറുടേയും ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.

സൈനികര്‍ക്ക് ഒളിച്ചിരിക്കാനായി കണ്ടെത്തിയ കുഴി പോലെ തോന്നിക്കുന്ന പ്രദേശത്താണ് ഇരുവരുമുള്ളത്. കുഴിയുടെ ഒരു വശത്ത് സ്ത്രീകളുടെ വസ്ത്രം

ധരിച്ച സൈനികര്‍ ഇരിക്കുന്നു. അദ്ദേഹത്തെ ബലമായി പിടിച്ചാണ് കമാന്‍ഡര്‍ മര്‍ദ്ദിക്കുന്നത്. സൈനികനെ നിര്‍ബന്ധിച്ച് സ്ത്രീകളുടെ വേഷം ധരിപ്പിച്ചതാണെന്നും ആരോപണമുണ്ട്.

മര്‍ദ്ദിക്കുന്നതിന് മുമ്പ് ഇതാ നമ്മുടെ പെണ്‍കുട്ടി എന്ന് കമാന്‍ഡര്‍ പല വട്ടം കീഴുദ്യോഗസ്ഥനെ പരിഹസിക്കുന്നതും വീഡിയോയില്‍ കാണാന്‍ സാധിക്കും. നാളെ നീ ആ മരണക്കെണിയിലേക്ക് ഇറങ്ങുകയാണ്. നിനക്ക് ഈ വസ്ത്രം തന്നെ ഇട്ടു പോകാം, മനസിലായോ ? എന്ന് കമാന്‍ഡര്‍ പറയുന്നതും വീഡിയോയില്‍ ഇടംപിടിച്ചിട്ടുണ്ട്.

സ്വന്തം ട്രൂപ്പിലെ അംഗങ്ങളെ തന്നെ കമാന്‍ഡര്‍മാര്‍ ക്രൂരമായി ശിക്ഷിക്കുന്നതായി പലവട്ടം റഷ്യന്‍ സൈനികര്‍ക്കെതിരെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

Other News in this category



4malayalees Recommends