20കാരിയുടെ ആത്മഹത്യ; ഭര്‍ത്താവ് ആസിഫിനായി ലുക്കൗട്ട് സര്‍ക്കുലര്‍

20കാരിയുടെ ആത്മഹത്യ; ഭര്‍ത്താവ് ആസിഫിനായി ലുക്കൗട്ട് സര്‍ക്കുലര്‍
പൊയ്ത്തുംകടവിലെ 20കാരിയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് ആസിഫിനായി ലുക്കൗട്ട് സര്‍ക്കുലര്‍ ഇറക്കി. കഴിഞ്ഞ 28നാണ് ഫാത്തിമത്ത് റിസ ജീവനൊടുക്കിയത്. ആസിഫ് ദുബായിലേക്ക് കടന്നതായാണ് സംശയം. റിസ ജീവനൊടുക്കിയത് ഭര്‍ത്താവിന്റെ പീഡനം മൂലമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

ആസിഫിന്റെ ലഹരി ഉപയോഗം റിസ ചോദ്യം ചെയ്തപ്പോഴും മര്‍ദിച്ചു. തെളിവായി കൂട്ടുകാരിക്ക് അയച്ച വാട്‌സാപ്പ് സന്ദേശങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് അന്വേഷിക്കാന്‍ തുടങ്ങിയത്.

Other News in this category



4malayalees Recommends