ദുബായില്‍ ഷെയറിങ് താമസത്തിന് പുതിയ നിയമം; മാസം അവസാനത്തോടെ പ്രാബല്യത്തില്‍

ദുബായില്‍ ഷെയറിങ് താമസത്തിന് പുതിയ നിയമം; മാസം അവസാനത്തോടെ പ്രാബല്യത്തില്‍
ദുബായിലെ ഷെയറിങ് താമസ സംവിധാനത്തിന് പുതിയ നിയമം നിലവില്‍ വരുന്നു. ഈ മാസം അവസാനത്തോടെ പ്രാബല്യത്തില്‍ വരുന്ന പുതിയ നിയമത്തിലൂടെ ഷെയറിങ് താമസ മേഖലയെ കൂടുതല്‍ സുതാര്യമാക്കുകയും സുരക്ഷാ മാനദണ്ഡങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്യുകയാണ് ലക്ഷ്യമെന്ന് അധികൃതര്‍ അറിയിച്ചു.

പുതിയ നിയമപ്രകാരം, ഷെയറിങ് താമസത്തിനായി ഉപയോഗിക്കുന്ന എല്ലാ താമസ യൂണിറ്റുകള്‍ക്കും നിര്‍ബന്ധമായും അനുമതിപത്രം നേടണം. ഓരോ യൂണിറ്റിലും താമസിക്കാവുന്ന ആളുകളുടെ പരമാവധി എണ്ണം, സുരക്ഷാ മാനദണ്ഡങ്ങള്‍, ആരോഗ്യ-ശുചിത്വ മാനദണ്ഡങ്ങള്‍ എന്നിവ കര്‍ശനമായി പാലിക്കേണ്ടതായിരിക്കും.വാടകയ്ക്ക് താമസിക്കുന്നവര്‍ക്ക് ഇനി സ്വന്തം മുറിയോ ബെഡ് സ്‌പേസോ മറ്റൊരാള്‍ക്ക് ഉപവാടകയ്ക്ക് നല്‍കാന്‍ കഴിയില്ല. ഷെയറിങ് താമസം വാടകയ്ക്ക് നല്‍കാനുള്ള അവകാശം കെട്ടിട ഉടമകള്‍ക്കോ അതിനായി അധികൃതര്‍ അംഗീകരിച്ച സ്ഥാപനങ്ങള്‍ക്കോ മാത്രമായിരിക്കും.

നിലവില്‍ പ്രവര്‍ത്തിക്കുന്ന ഷെയറിങ് താമസ കേന്ദ്രങ്ങള്‍ക്ക് പുതിയ ചട്ടങ്ങള്‍ പാലിക്കുന്നതിനായി ഒരു വര്‍ഷത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്. നിയമലംഘനങ്ങള്‍ക്ക് 500 ദിര്‍ഹം മുതല്‍ 5 ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തും. ഒരു വര്‍ഷത്തിനുള്ളില്‍ അതേ നിയമലംഘനം ആവര്‍ത്തിച്ചാല്‍ പിഴ 10 ലക്ഷം ദിര്‍ഹം വരെ ഉയരാം.

Other News in this category



4malayalees Recommends