സെന്‍സസന് പൂര്‍ത്തിയാക്കുന്നതിനായി ബാങ്ക് വിവരങ്ങളോ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങളോ പാസ്വേഡുകളോ ടാക്‌സ് ഫൈല്‍ നമ്പറോ ആവശ്യപ്പെടില്ല ; മുന്നറിയിപ്പ്

സെന്‍സസന്  പൂര്‍ത്തിയാക്കുന്നതിനായി ബാങ്ക് വിവരങ്ങളോ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങളോ പാസ്വേഡുകളോ ടാക്‌സ് ഫൈല്‍ നമ്പറോ  ആവശ്യപ്പെടില്ല ; മുന്നറിയിപ്പ്
ഓഗസ്റ്റ് 11-ന് നടക്കുന്ന ഓസ്‌ട്രേലിയന്‍ സെന്‍സസിന് മുന്നോടിയായി തട്ടിപ്പുകള്‍ക്കെതിരെ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.ഓസ്‌ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റോറ്റിസ്റ്റിക്‌സിന്റെ പേരില്‍ ആളുകളില്‍ നിന്ന് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, പാസ്വേഡുകള്‍, ടാക്‌സ് ഫൈല്‍ നമ്പര്‍ തുടങ്ങിയ സ്വകാര്യ വിവരങ്ങള്‍ ആവശ്യപ്പെടുന്ന സന്ദേശങ്ങളെയും ഫോണ്‍ കോളുകളെയും സൂക്ഷിക്കണമെന്നാണ് മുന്നറിയിപ്പ്.

എബിഎസ് വ്യക്തമാക്കിയിരിക്കുന്നത്, സെന്‍സസന് പൂര്‍ത്തിയാക്കുന്നതിനായി ബാങ്ക് വിവരങ്ങളോ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങളോ പാസ്വേഡുകളോ ടാക്‌സ് ഫൈല്‍ നമ്പറോ ആവശ്യപ്പെടില്ല എന്നതാണ്.

അതിനാല്‍ സെന്‍സസ് ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് ആരെങ്കിലും വീട്ടിലെത്തുകയോ ഫോണ്‍, ഇമെയില്‍, സന്ദേശം എന്നിവയിലൂടെ സ്വകാര്യ സാമ്പത്തിക വിവരങ്ങള്‍ ആവശ്യപ്പെടുകയോ ചെയ്താല്‍ പ്രത്യേകം ജാഗ്രത പാലിക്കണം. ഔദ്യോഗിക സെന്‍സസ് സേവനങ്ങളിലൂടെ മാത്രമേ വിവരങ്ങള്‍ നല്‍കാവൂ.

Other News in this category



4malayalees Recommends