ഇന്ത്യക്കാര്‍ക്ക് സൗജന്യ യുഎഇ വിസ, പുതിയ ആകര്‍ഷകമായ അവധിക്കാല ഓഫറുമായി അബുദാബി

ഇന്ത്യക്കാര്‍ക്ക് സൗജന്യ യുഎഇ വിസ, പുതിയ ആകര്‍ഷകമായ അവധിക്കാല ഓഫറുമായി അബുദാബി
ഇന്ത്യന്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ വന്‍ ഓഫറുമായി അബുദാബി സാംസ്‌കാരിക വിനോദസഞ്ചാര വകുപ്പ്. നിശ്ചിത ട്രാവല്‍ പങ്കാളികള്‍ വഴി അബുദാബിയിലേക്ക് ഹോളിഡേ പാക്കേജ് ബുക്ക് ചെയ്യുന്ന യോഗ്യരായ ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് യുഎഇ എന്‍ട്രി വിസ സൗജന്യമായി നല്‍കുന്ന പദ്ധതിക്ക് തുടക്കമായി. ഓഗസ്റ്റ് 1 മുതല്‍ ഒക്ടോബര്‍ 31 വരെയാണ് ഈ ഓഫര്‍ ലഭ്യമാകുക. ആദ്യ ഘട്ടത്തില്‍ പൈലറ്റ് പദ്ധതിയുടെ ഭാഗമായി 20,000 വിസകള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.


ഇന്ത്യയില്‍ നിന്ന് യാത്ര പുറപ്പെടുന്ന ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. ഓഫറിന് യോഗ്യത നേടുന്നതിന് ചില നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്. അബുദാബിയിലെ ഹോട്ടലില്‍ കുറഞ്ഞത് തുടര്‍ച്ചയായി മൂന്ന് രാത്രികള്‍ താമസം ബുക്ക് ചെയ്തിരിക്കണം. ഇന്ത്യയില്‍ നിന്നുള്ള റിട്ടേണ്‍ വിമാന ടിക്കറ്റ് ഉണ്ടായിരിക്കണം. പദ്ധതിയില്‍ പങ്കാളികളായിട്ടുള്ള അംഗീകൃത ട്രാവല്‍ ഏജന്‍സികള്‍ വഴിയോ ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്‍സികള്‍ വഴിയോ ആയിരിക്കണം പാക്കേജ് ബുക്ക് ചെയ്യേണ്ടത്.


വ്യക്തിഗതമായി അപേക്ഷിക്കുന്നവര്‍ക്ക് ഈ ഓഫര്‍ ലഭിക്കില്ല. അംഗീകൃത ട്രാവല്‍ പങ്കാളികള്‍ വഴി ബുക്ക് ചെയ്യുന്ന പാക്കേജുകള്‍ക്ക് മാത്രമാണ് ഇത് ബാധകം. ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് വരുന്ന എന്‍ട്രി വിസ തുക പൂര്‍ണമായും അബുദാബി സംസ്‌കാരിക വിനോദസഞ്ചാര വകുപ്പാണ് വഹിക്കുന്നത്.

Other News in this category



4malayalees Recommends