ഓസ്ട്രേലിയയില്‍ പലിശനിരക്ക് 4.35 ശതമാനത്തില്‍ തുടരും

ഓസ്ട്രേലിയയില്‍ പലിശനിരക്ക് 4.35 ശതമാനത്തില്‍ തുടരും
ഓസ്ട്രേലിയയുടെ റിസര്‍വ് ബാങ്ക് പലിശനിരക്ക് മാറ്റമില്ലാതെ 4.35 ശതമാനത്തില്‍ നിലനിര്‍ത്തി.ഈ വര്‍ഷം മൂന്ന് തവണ പലിശനിരക്ക് ഉയര്‍ത്തിയതിന് ശേഷമാണ് തുടര്‍ച്ചയായ രണ്ടാം യോഗത്തിലും നിരക്ക് നിലനിര്‍ത്തുന്നത്.


ജൂണില്‍ പണപ്പെരുപ്പം പ്രതീക്ഷിച്ചതിനേക്കാള്‍ കുറഞ്ഞതും അടുത്ത മാസങ്ങളില്‍ വീടുകളുടെ വിലയില്‍ ഇടിവുണ്ടായതുമാണ് തീരുമാനത്തിന് പിന്നില്‍.. അതേസമയം, പണപ്പെരുപ്പം ഇപ്പോഴും ആര്‍ബിഎയുടെ ലക്ഷ്യപരിധിയേക്കാള്‍ ഉയര്‍ന്ന നിലയിലാണ്. അതിനാല്‍ ആവശ്യമായാല്‍ വീണ്ടും പലിശനിരക്ക് ഉയര്‍ത്താനുള്ള സാധ്യതയുമുണ്ട്.


പണപ്പെരുപ്പ സമ്മര്‍ദം വീണ്ടും ശക്തമായാല്‍ 2026ല്‍ തന്നെ പലിശനിരക്ക് ഉയര്‍ത്തേണ്ടിവരാം എന്ന മുന്നറിയിപ്പ് ആര്‍ബിഎ നല്‍കിയിട്ടുണ്ട്.

Other News in this category



4malayalees Recommends