'ഉദയനിധിയെ അറസ്റ്റ് ചെയ്‌തെങ്കില്‍ യൂട്യൂബര്‍മാര്‍ക്കെതിരെയും നടപടി വേണം', വിശാല്‍

'ഉദയനിധിയെ അറസ്റ്റ് ചെയ്‌തെങ്കില്‍ യൂട്യൂബര്‍മാര്‍ക്കെതിരെയും നടപടി വേണം', വിശാല്‍
തമിഴകത്തെ വലിയ വാര്‍ത്തയായിരുന്നു പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്റെ അറസ്റ്റ്. കാവേരി നദി വിഷയത്തില്‍ മുഖ്യമന്ത്രി വിജയ് ജോസഫിനെ വിമര്‍ശിച്ചുകൊണ്ടുള്ള പ്രസംഗത്തിനിടെ നടി തൃഷയ്‌ക്കെതിരെ നടത്തിയ ദ്വയാര്‍ഥ പ്രയോഗമായിരുന്നു ഉദയനിധിയെ വിവാദത്തിലാക്കിയത്. സംഭവത്തില്‍ പൊലീസ് കേസ് എടുക്കുകയും ഉദയനിധിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അന്നേ ദിവസം തന്നെ ഉദയനിധി ജാമ്യത്തില്‍ പുറത്തിറങ്ങി. വിഷയത്തില്‍ ഒട്ടേറെപ്പേരാണ് ഉദയനിധിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് രംഗത്ത് വന്നത്. ഈ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ വിശാല്‍.


സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുന്ന ആര്‍ക്കും ഇതില്‍ ഇളവ് ലഭിക്കരുതെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'എന്റെ സുഹൃത്തായ ഉദയനിധി തെറ്റായ എന്തോ പറയുകയുണ്ടായി, അതിനെത്തുടര്‍ന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു; എന്നാല്‍ പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങുകയും ചെയ്തു.

എന്നാല്‍ പണത്തിനുവേണ്ടി പല യൂട്യൂബര്‍മാരും നടിമാരുടെ വ്യക്തിജീവിതത്തെക്കുറിച്ച് തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. അതിനാല്‍, ഇത്തരം യൂട്യൂബര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ക്കും അറുതി വരുത്തണമെന്ന് സി എം വിജയ്യോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു,' വിശാല്‍ പറഞ്ഞു. 'മകുടം' എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ടുള്ള ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

Other News in this category



4malayalees Recommends