ഓസ്‌ട്രേലിയയില്‍ 7.5 ലക്ഷം അക്കൗണ്ടുകള്‍ നീക്കം ചെയ്ത് മെറ്റ; 16 വയസിന് താഴെയുള്ളവരുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് നിയന്ത്രണം

ഓസ്‌ട്രേലിയയില്‍ 7.5 ലക്ഷം അക്കൗണ്ടുകള്‍ നീക്കം ചെയ്ത് മെറ്റ; 16 വയസിന് താഴെയുള്ളവരുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് നിയന്ത്രണം
ഓസ്‌ട്രേലിയയിലെ 16 വയസിന് താഴെയുള്ളവരുടേതെന്ന് സംശയിക്കുന്ന 7.5 ലക്ഷത്തിലധികം അക്കൗണ്ടുകള്‍ നീക്കം ചെയ്തതായി ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം ഉടമയായ മെറ്റ അറിയിച്ചു. കൗമാരക്കാരുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് ലോകത്ത് ആദ്യമായി ഏര്‍പ്പെടുത്തിയ നിയമത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.

ഡിസംബറില്‍ നിയമം പ്രാബല്യത്തില്‍ വന്നതിന് തൊട്ടുമുമ്പ് മുതല്‍ ജൂണ്‍ വരെ 4.62 ലക്ഷം ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളും 2.94 ലക്ഷം ഫേസ്ബുക്ക് അക്കൗണ്ടുകളും മെറ്റ നിര്‍ജീവമാക്കിയതായി കമ്പനി വ്യക്തമാക്കി. ജനുവരി വരെ യഥാക്രമം 3.31 ലക്ഷവും 1.73 ലക്ഷവും അക്കൗണ്ടുകള്‍ നീക്കം ചെയ്തതായി മെറ്റ അറിയിച്ചിരുന്നു.

16 വയസിന് താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ അനുവദിക്കുന്നതിനെ നിയന്ത്രിക്കുന്ന ഓസ്‌ട്രേലിയന്‍ നിയമത്തെ മെറ്റയും മറ്റ് സോഷ്യല്‍ മീഡിയ കമ്പനികളും നേരത്തെ ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍ നിയമം പാലിക്കാന്‍ കമ്പനി തയ്യാറാണെന്നും കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും മെറ്റ വ്യക്തമാക്കി.

അതേസമയം, ഓസ്‌ട്രേലിയന്‍ ഇന്റര്‍നെറ്റ് റെഗുലേറ്റര്‍ നിയമം പാലിക്കുന്നതില്‍ വീഴ്ച വരുത്തിയ പ്ലാറ്റ്ഫോമുകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നത് പരിഗണിക്കുകയാണ്. മെറ്റയുടെ ഉടമസ്ഥതയിലുള്ള ചില പ്ലാറ്റ്ഫോമുകളും ഇതില്‍ ഉള്‍പ്പെടുന്നു.

Other News in this category



4malayalees Recommends