നിബന്ധനകള്‍ അംഗീകരിക്കും വരെ ഹോര്‍മുസ് തുറക്കില്ല; നിലപാട് കടുപ്പിച്ച് ഇറാന്റെ പുതിയ സുരക്ഷാ മേധാവി

നിബന്ധനകള്‍ അംഗീകരിക്കും വരെ ഹോര്‍മുസ് തുറക്കില്ല; നിലപാട് കടുപ്പിച്ച് ഇറാന്റെ പുതിയ സുരക്ഷാ മേധാവി

യുണൈറ്റഡ് സ്റ്റേറ്റ്‌സുമായി കഴിഞ്ഞ ആറുമാസത്തോളമായി തുടരുന്ന രൂക്ഷമായ സൈനിക സംഘര്‍ഷത്തില്‍ തങ്ങളുടെ നിലപാടില്‍ യാതൊരു മാറ്റവുമില്ലെന്ന് വ്യക്തമാക്കി ഇറാന്‍. ഇറാന്റെ പുതിയ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറിയായി ചുമതലയേറ്റ മുന്‍ ഐആര്‍ജിസി കമാന്‍ഡര്‍ ഇന്‍ ചീഫ് മൊഹ്‌സെന്‍ റെസായി ചൈനീസ് അംബാസഡറുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ടെഹ്റാന്‍ കടുത്ത നിലപാട് വീണ്ടും വ്യക്തമാക്കിയത്.


ഇറാനെതിരായ ഉപരോധങ്ങളും യുദ്ധവും അവസാനിപ്പിക്കുകയും, ലെബനന്‍, ഗാസ ഉള്‍പ്പെടെയുള്ള മേഖലകളില്‍ വെടിനിര്‍ത്തലിന് സമ്മതിക്കുകയും ചെയ്യുന്നതുവരെ ഹോര്‍മുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാന്‍ വ്യക്തമാക്കി. മേഖലയില്‍ സൈനിക ആക്രമണങ്ങള്‍ വര്‍ധിക്കുകയും ഇറാന്‍ സൈനിക പുനഃസംഘടന നടത്തുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഈ പ്രഖ്യാപനം.

Other News in this category



4malayalees Recommends