യുഎസ്എസ് ഏബ്രഹാം ലിങ്കന്‍ പടക്കപ്പലിനെ ഇറാന്‍ യുദ്ധത്തില്‍ നിന്ന് അമേരിക്ക മാറ്റുമെന്ന് റിപ്പോര്‍ട്ട്, പകരം യുഎസ്എസ് ജോര്‍ജ് വാഷിങ്ടണ്‍ എത്തിയേക്കും

യുഎസ്എസ് ഏബ്രഹാം ലിങ്കന്‍ പടക്കപ്പലിനെ ഇറാന്‍ യുദ്ധത്തില്‍ നിന്ന് അമേരിക്ക മാറ്റുമെന്ന് റിപ്പോര്‍ട്ട്, പകരം യുഎസ്എസ് ജോര്‍ജ് വാഷിങ്ടണ്‍ എത്തിയേക്കും
ഇറാനെതിരായ സൈനിക നടപടികള്‍ക്കായി പശ്ചിമേഷ്യന്‍ കടലില്‍ വിന്യസിച്ച അമേരിക്കന്‍ വിമാനവാഹിനി പടക്കപ്പല്‍ യു എസ് എസ് ഏബ്രഹാം ലിങ്കനെ അമേരിക്ക മാറ്റി വിന്യസിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. യു എസ് എസ് ജോര്‍ജ് വാഷിങ്ടണായിരിക്കും പകരം വിന്യസിക്കപ്പെടുക.

പടക്കപ്പലില്‍ ഭക്ഷ്യ വിതരണത്തിലും സൗകര്യങ്ങളിലും ഉണ്ടായ പ്രശ്‌നങ്ങള്‍ വിവിധ റിപ്പോര്‍ട്ടുകളായി പുറത്തു വന്നിരുന്നു. ദീര്‍ഘകാലത്തെ വിന്യാസം കാരണം സൈനികരിലെ മാനസികാരോഗ്യ പ്രശ്‌നങ്ങളും വലിയ ചര്‍ച്ചയായിരുന്നു. 260 ദിവസത്തിലധികമായി ഇറാനെതിരെയടക്കമുള്ള സൈനിക ദൗത്യത്തിലാണ് ഏബ്രഹാം ലിങ്കണ്‍ പടക്കപ്പല്‍. പകരം വിന്യസിക്കപ്പെടുന്ന യു എസ് എസ് ജോര്‍ജ് വാഷിങ്ടണ്‍ ഉടനെത്തുമെന്നാണ് വിവരം.

Other News in this category

4malayalees Recommends