ഓണ്‍ലൈനില്‍ പരിചയം ; സെക്സിനായി വീട്ടിലേക്കെത്തും ; ക്രൂരതയ്ക്കിടെ രണ്ടുപേര്‍ കൊല്ലപ്പെട്ടതില്‍ റൊമാനിയന്‍ ദമ്പതികള്‍ക്ക് 17 വര്‍ഷം തടവ്

ഓണ്‍ലൈനില്‍ പരിചയം ; സെക്സിനായി വീട്ടിലേക്കെത്തും ; ക്രൂരതയ്ക്കിടെ രണ്ടുപേര്‍ കൊല്ലപ്പെട്ടതില്‍ റൊമാനിയന്‍ ദമ്പതികള്‍ക്ക് 17 വര്‍ഷം തടവ്
ലൈംഗീക ബന്ധം വാഗ്ദാനം ചെയ്ത് ബന്ധം സ്ഥാപിച്ച ശേഷം മേല്‍വിലാസം വാങ്ങി വീട്ടിലേക്ക്. രണ്ടു ഗ്ലാസ് വൈനില്‍ തുടങ്ങി സംസാരത്തില്‍ വീട്ടുടമസ്ഥന്‍ മയങ്ങി വീഴുന്നതോടെ കവര്‍ച്ച. ക്രൂരതയില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ട കേസില്‍ യുകെയിലെ ഓക്സ്ഫോര്‍ഡ് ക്രൗണ്‍ കോടതി റൊമാനിയക്കാരായ ദമ്പതികള്‍ക്ക് 17 വര്‍ഷമാണ് തടവുവിധിച്ചത്. വൈനില്‍ മാരക മയക്കുമരുന്ന് ചേര്‍ത്ത് മയക്കി കിടത്തിയാണ് ക്രൂരത.

അഡിന മിഹായ് (31) പങ്കാളിയായ മഡാലിന്‍ ഡുമിട്രൂ (30) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.ഗ്ലൗസെസ്റ്റര്‍ഷെയറിലെ ബാഗെന്‍ഡനില്‍ നിന്നുള്ള മാല്‍ക്കം കിങ്(80) ഓക്സ്ഫോര്‍ഡ്ഷെയറിലെ ബാര്‍ബറിയില്‍ നിന്നുള്ള ഗാരി മൗത്ത് (36) എന്നിവരാണ് മരിച്ചത്. അഡിവ ലൈംഗീക തൊഴിലാളിയായി നടിച്ചാണ് ക്രൂരത കാണിച്ചത്. വെബ്സൈറ്റില്‍ നിന്നാണ് ഇരകളെ ബന്ധപ്പെടുന്നത്. പിന്നീട് അഡിന ആവശ്യക്കാരുടെ വീട്ടിലെക്കി മയക്കുമരുന്ന് കലര്‍ത്തിയ മദ്യം നല്‍കും. ഇരകള്‍ ബോധരഹിതരാകുന്നതോടെ പുറത്തു കാത്തിരുന്ന മഡാലിനൊപ്പം ചേര്‍ന്ന് വീട്ടില്‍ കവര്‍ച്ച നടത്തും.

പ്രതികള്‍ ഇരകളെ കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ല. മോഷണമായിരുന്നു ലക്ഷ്യം. പണത്തിനായി ലൈംഗീക സേവനം വാഗ്ദാനം ചെയ്തു. എന്നാല്‍ ഇരകളുമായി അഡിന ലൈംഗീക ബന്ധത്തിലേര്‍പ്പെട്ടിട്ടില്ലെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.


Other News in this category



4malayalees Recommends