നടി അനന്യരാജ് അന്തരിച്ചു, മരണ വിവരം ഒരു മാസത്തിന് ശേഷം പുറത്തുവിട്ട് കുടുംബം

നടി അനന്യരാജ് അന്തരിച്ചു, മരണ വിവരം ഒരു മാസത്തിന് ശേഷം പുറത്തുവിട്ട് കുടുംബം
പ്രശസ്ത നടി അനന്യ രാജ് (27) അന്തരിച്ചു. ഒരു വര്‍ഷമായി നടി ശാരീരികവും മാനസികവുമായ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നുവെന്ന് കുടുംബം വെളിപ്പെടുത്തി. കഴിഞ്ഞ ജൂലൈ 15ന് ഉറക്കത്തിനിടെ അനന്യരാജ് അന്തരിച്ചുവെന്നാണ് കുടുംബം സ്ഥിരീകരിച്ചത്. നടിയുടെ മരണം സംഭവിച്ച് ഒരു മാസത്തിന് ശേഷമാണ് കുടുംബം ഇന്‍സ്റ്റഗ്രാമിലൂടെ വിവരം പുറംലോകത്തെ അറിയിച്ചത്. ഹൃദയഭേദകമായ വാര്‍ത്ത പങ്കുവയ്ക്കുന്നുവെന്ന് എഴുതിയതിന് ശേഷമാണ് കുടുംബം നടിയുടെ മരണ വിവരം പുറത്തുവിട്ടത്.

ഇത് അനന്യയുടെ കുടുംബമാണ് .ജൂലൈ 15ന് പുലര്‍ച്ചെ അനന്യ മരിച്ചുവെന്ന് വളരെ വേദനയോടെ ഞങ്ങള്‍ അറിയിക്കുന്നു. ഉറക്കത്തില്‍ സമാധാനപരമായി അന്തരിച്ചു. ഒരു വര്‍ഷത്തിലേറെയായി ശാരീരികവും മാനസികവുമായ അസ്വസ്ഥതകളിലൂടെ അനന്യ കടന്നുപോകുകയായിരുന്നു. അവ മറികടക്കാന്‍ അവള്‍ ഒരു യോദ്ധാവിനെ പോലെ പോരാടി. ഇന്‍സ്റ്റഗ്രാമിലെ സന്ദേശത്തില്‍ കുടുംബം എഴുതി. അനന്യയുടെ ആത്മാവിനായി പ്രാര്‍ത്ഥിക്കണമെന്നും കുടുംബം സന്ദേശത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മുംബൈയില്‍ വളര്‍ന്ന അനന്യ സംഗീത വീഡിയോകളില്‍ അഭിനയിച്ചുകൊണ്ടാണ് സിനിമയിലേക്ക് എത്തുന്നത്. 2016 ല്‍ പുറത്തിറങ്ങിയ 7 അവേഴ്‌സ് ടു ഗോ എന്ന ചിത്രത്തിലൂടെ ബോളിവുഡ് ചുവടുവച്ചു. തുടര്‍ന്ന് ദി ഫൈനല്‍ എക്‌സിറ്റ്, ഗോസ്റ്റ് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. ഹിന്ദി സിനിമയ്ക്ക് പുറമേ തെലുങ്കിലും അനന്യ അഭിനയിച്ചിട്ടുണ്ട്.

Other News in this category



4malayalees Recommends