ഓടയില്‍ മണ്ണുമാന്തിയ 18 കാരന് കിട്ടിയത് 9 ദശലക്ഷം യൂറോയുടെ സ്വര്‍ണം

ഓടയില്‍ മണ്ണുമാന്തിയ 18 കാരന് കിട്ടിയത് 9 ദശലക്ഷം യൂറോയുടെ സ്വര്‍ണം
അഴുക്കുചാലില്‍ നിന്നു സ്വര്‍ണ്ണ നിധി കണ്ടെത്തി 18 കാരന്‍. ബെല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസ്സല്‍സില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയാണ് നിധി കണ്ടെത്തിയത്. മലിന ജലം ഒഴുകിപ്പോകുന്നതിനായി കുഴിയെടുക്കുന്നതിനിടെയാണ് കോബ് എന്ന വിദ്യാര്‍ത്ഥിക്ക് 9 മില്യണ്‍ യൂറോ (ഏകദേശം 85.90 കോടി രൂപ) വില വരുന്ന സ്വര്‍ണ്ണ നിധി ലഭിച്ചതെന്ന് ബെല്‍ജിയന്‍ ന്യൂസ് നെറ്റ്വര്‍ക്കിനെ ഉദ്ധരിച്ച് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.

ആദ്യം ഒരു യുറോയുടെ നാണയമാണ് ലഭിച്ചതെന്നും പിന്നാലെ കുഴിച്ചു നോക്കിയപ്പോള്‍ സ്വര്‍ണക്കട്ടിയും സ്വര്‍ണത്തിന്റെ കഷ്ണങ്ങളും നമ്പറിട്ട ബുള്ളിയന്‍ ബാറുകളും ലഭിച്ചതായി കോബും സംഘവും പറഞ്ഞു. ഇഷ്ടിക കൊണ്ടു നിര്‍മ്മിച്ച അറയ്ക്കുള്ളില്‍ ബാഗിലായിരുന്നു നിധി. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ബ്രൂവറി ഉടമയായ തിയോഫിലസ് വാന്‍ ആഷെയ്ക്കായി നിര്‍മിച്ച ഒരു വില്ലയ്ക്ക് അഠിയിലാണ് നിധിശേഖരം കണ്ടെടുത്തത്. ആരോ മനപൂര്‍വം ഒളിപ്പിച്ചുവച്ചപോലെയാണ് നിധിശേഖരം കണ്ടതെന്നും സംഘം പറഞ്ഞു.

നിധിശേഖരം കണ്ടെടുത്തതിന് പിന്നാലെ പൊലീസെത്തി സ്വര്‍ണ്ണം ബ്രസ്സല്‍സിലെ ഒരു സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. അധികാരികള്‍ അതിന്റെ ഉടമസ്ഥാവകാശം അന്വേഷിച്ചുവരികയാണ്. മോഷണ മുതലോ ക്രിമിനല്‍ പ്രവര്‍ത്തനത്തിന്റെ വരുമാനമോ അല്ലെന്ന് തെളിയിക്കുകയാണ് ആദ്യ പടി.

Other News in this category



4malayalees Recommends