കാനഡയെ 51-ാമത്തെ സംസ്ഥാനമെന്ന് വിളിക്കുന്നതും അധിക തീരുവ ചുമത്തുന്നതും കാട്ടുതീ ഉള്‍പ്പെടെ വിഷയങ്ങളില്‍ ഭീഷണിപ്പെടുത്തുന്നതും വിഷയമല്ലേ ? യുഎസിനെ എന്തിന് പിന്തുണയ്ക്കുന്നു ; രൂക്ഷ വിമര്‍ശനവുമായി ഇറാന്‍

കാനഡയെ 51-ാമത്തെ സംസ്ഥാനമെന്ന് വിളിക്കുന്നതും അധിക തീരുവ ചുമത്തുന്നതും കാട്ടുതീ ഉള്‍പ്പെടെ വിഷയങ്ങളില്‍ ഭീഷണിപ്പെടുത്തുന്നതും വിഷയമല്ലേ ? യുഎസിനെ എന്തിന് പിന്തുണയ്ക്കുന്നു ; രൂക്ഷ വിമര്‍ശനവുമായി ഇറാന്‍
ഇറാനെതിരായ അമേരിക്കന്‍ നേതൃത്വത്തിലുള്ള സൈനിക നടപടികളില്‍ കാനഡയുടെ പങ്കാളിത്തത്തെ രൂക്ഷമായി വിമര്‍ശിച്ച് ഇറാന്‍. അമേരിക്കയുടെ സമ്മര്‍ദത്തിന് വഴങ്ങി കാനഡ ഇറാനെതിരായ യുദ്ധത്തില്‍ പങ്കാളിയാകുകയാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഖായിയാണ് ആരോപിച്ചത്.

അമേരിക്ക കാനഡയെ 51-ാമത്തെ സംസ്ഥാനമെന്ന് വിളിക്കുന്നതും കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ ചുമത്തുന്നതും കാട്ടുതീ ഉള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ കാനഡയെ ഭീഷണിപ്പെടുത്തുന്നതുമെല്ലാം ചൂണ്ടിക്കാട്ടിയായിരുന്നു ബഖായിയുടെ വിമര്‍ശനം. അമേരിക്കന്‍ സമ്മര്‍ദങ്ങള്‍ക്കിടയിലും കാനഡ വാഷിങ്ടണിനെ പ്രീതിപ്പെടുത്താന്‍ ഇറാനെതിരായ സൈനിക നടപടികളില്‍ സഹകരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

മാര്‍ച്ചില്‍ കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാനുള്ള ശ്രമങ്ങളില്‍ കാനഡ സഹായിക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയിരുന്നു. ഇതോടെ മേഖലയില്‍ അമേരിക്ക മുന്നോട്ടുവയ്ക്കുന്ന വിശാലമായ ലക്ഷ്യങ്ങളെ പിന്തുണയ്ക്കാന്‍ ഒട്ടാവ തയ്യാറാണെന്ന സൂചനകള്‍ ശക്തമായിരുന്നു.

എന്നാല്‍ ഇറാനെതിരായ ആക്രമണാത്മക സൈനിക നടപടികളെക്കുറിച്ച് കാനഡയുമായി ആലോചിച്ചിട്ടില്ലെന്നും അത്തരം പ്രവര്‍ത്തനങ്ങളില്‍ കാനഡ നേരിട്ട് പങ്കെടുത്തിട്ടില്ലെന്നും കനേഡിയന്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇറാനെതിരായ ആക്രമണത്തില്‍ നേരിട്ട് പങ്കെടുക്കാന്‍ കാനഡയ്ക്ക് പദ്ധതിയില്ലെന്നും അവര്‍ അറിയിച്ചു.

അതേസമയം, കാനഡയുടെ സായുധസേന അമേരിക്കന്‍ സൈനിക കമാന്‍ഡ് സംവിധാനങ്ങളുമായി അടുത്ത രീതിയില്‍ ഏകോപിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ ഇരു രാജ്യങ്ങളുടെയും സൈനിക സഹകരണം നിര്‍ണായകമാണെന്ന് പ്രതിരോധ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Other News in this category



4malayalees Recommends