ഇന്റിമേറ്റ് രംഗങ്ങള്‍ കണ്ടാല്‍ ഏതൊരു പങ്കാളിക്കും അസ്വസ്ഥത തോന്നും, എന്നെ അവള്‍ക്ക് പൂര്‍ണ്ണ വിശ്വാസമുണ്ട് ; യഷ്

ഇന്റിമേറ്റ് രംഗങ്ങള്‍ കണ്ടാല്‍ ഏതൊരു പങ്കാളിക്കും അസ്വസ്ഥത തോന്നും, എന്നെ അവള്‍ക്ക് പൂര്‍ണ്ണ വിശ്വാസമുണ്ട് ; യഷ്
ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ടോക്‌സിക്'ലെ ഇന്റിമേറ്റ് രംഗങ്ങളെക്കുറിച്ചും അതിനോട് ഭാര്യ രാധിക പണ്ഡിറ്റ് എങ്ങനെ പ്രതികരിക്കുമെന്നതിനെക്കുറിച്ചും മനസ്സ് തുറന്ന് കന്നഡ സൂപ്പര്‍താരം യഷ്. ഇത്തരം രംഗങ്ങള്‍ കാണുമ്പോള്‍ പങ്കാളിക്ക് അസ്വസ്ഥത തോന്നുന്നത് സ്വാഭാവികമാണെന്നും എന്നാല്‍ ഒരു നടി കൂടിയായ രാധികയ്ക്ക് കഥാപാത്രത്തെയും വ്യക്തിയെയും വേര്‍തിരിച്ചു കാണാനുള്ള പക്വതയുണ്ടെന്നും യഷ് പറഞ്ഞു.

'ഏതൊരു പങ്കാളിക്കും ഇത് കണ്ടാല്‍ അസ്വസ്ഥത തോന്നും, അതില്‍ കള്ളം പറയേണ്ടതില്ല. രാധികയ്ക്കും ഇതില്‍ പൂര്‍ണ്ണ സന്തോഷം കാണില്ല. എന്നാല്‍ ഇതൊരു കലയാണെന്നും സിനിമയുടെ കഥയ്ക്ക് അത് അനിവാര്യമാണെന്നും നമ്മള്‍ തിരിച്ചറിയണം. ഒരു അഭിനേതാവ് എന്ന നിലയില്‍ ഞാനും എന്റെ സുരക്ഷിത വലയത്തിന് പുറത്തുകടന്നാണ് ഇത് ചെയ്തത്. രാധികയും ഒരു നടിയാണ്; അതിനാല്‍ ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുന്നത് അവളുടെ ഭര്‍ത്താവല്ല, കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു നടന്‍ മാത്രമാണെന്ന് മനസ്സിലാക്കാനുള്ള പക്വത അവള്‍ക്കുണ്ട്. എന്നെ അവള്‍ക്ക് പൂര്‍ണ്ണ വിശ്വാസമുണ്ട്,' യഷ് പറഞ്ഞു.



Other News in this category



4malayalees Recommends