ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ വിളിച്ചുവരുത്തി പീഡനം; ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു, പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേര്‍ അറസ്റ്റില്‍

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ വിളിച്ചുവരുത്തി പീഡനം; ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു, പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേര്‍ അറസ്റ്റില്‍
മുംബൈ: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 14കാരിയെ വിളിച്ചുവരുത്തി ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത കേസില്‍ 17 വയസ്സുള്ള രണ്ട് ആണ്‍കുട്ടികളെ തുലിഞ്ച് പൊലീസ് കസ്റ്റഡിയിലെടുത്തു.ജൂലൈ 11നാണ് പ്രതികളിലൊരാള്‍ പെണ്‍കുട്ടിയെ കാണാനായി വിളിച്ചുവരുത്തിയത്. തുടര്‍ന്ന് ചൗളിലെ ഒരു മുറിയിലെത്തിച്ച പെണ്‍കുട്ടിയെ ഇരുവരും ചേര്‍ന്ന് ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്‌തെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

സംഭവം പുറത്തുപറഞ്ഞാല്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ അപായപ്പെടുത്തുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. എന്നാല്‍ പിന്നീട് പ്രതികള്‍ തന്നെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.ഓഗസ്റ്റ് 15ന് പെണ്‍കുട്ടിയുടെ ബന്ധു വീഡിയോ കാണാനിടയായതോടെയാണ് കുടുംബം വിവരം അറിയുന്നത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് രണ്ട് പ്രതികളെയും കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.

Other News in this category



4malayalees Recommends