കിടപ്പറ ദൃശ്യങ്ങള്‍ അശ്ലീല വെബ്സൈറ്റുകള്‍ക്ക് വിറ്റതായി പരാതി; കൊല്ലത്ത് ഭര്‍ത്താവിനെതിരെ ഭാര്യ

കിടപ്പറ ദൃശ്യങ്ങള്‍ അശ്ലീല വെബ്സൈറ്റുകള്‍ക്ക് വിറ്റതായി പരാതി; കൊല്ലത്ത് ഭര്‍ത്താവിനെതിരെ ഭാര്യ
ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ അവരുടെ സമ്മതമില്ലാതെ പകര്‍ത്തി അശ്ലീല വെബ്സൈറ്റുകള്‍ക്ക് വിറ്റതായി ഭര്‍ത്താവിനെതിരെ പരാതി. കൊല്ലം സ്വദേശിയായ യുവതിയാണ് പൊലീസില്‍ പരാതി നല്‍കിയത്.

തനിക്ക് മാത്രം കാണാനെന്ന പേരിലാണ് ഭര്‍ത്താവ് സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നാണ് യുവതിയുടെ ആരോപണം. പിന്നീട് ഈ ദൃശ്യങ്ങള്‍ വെബ്സൈറ്റുകള്‍ക്ക് വിറ്റതായി സുഹൃത്തുക്കള്‍ മുഖേന വിവരം ലഭിച്ചതോടെയാണ് യുവതി സംഭവം അറിഞ്ഞത്.

വിദേശത്തായിരുന്ന യുവതി പ്രശ്‌നം പരിഹരിക്കാമെന്ന പ്രതീക്ഷയില്‍ ഭര്‍ത്താവിനെ നാട്ടിലെത്തിക്കുകയും കൗണ്‍സിലിങ്ങിന് വിധേയനാക്കുകയും ചെയ്തിരുന്നു. രണ്ട് ദിവസം കൗണ്‍സിലിങ്ങിന് കൊണ്ടുപോയെങ്കിലും മൂന്നാം ദിവസം ഭര്‍ത്താവ് തന്നെ ക്രൂരമായി മര്‍ദ്ദിച്ചതായും പരാതിയില്‍ പറയുന്നു.

മര്‍ദ്ദനത്തില്‍ പരിക്കേറ്റ യുവതി നിലവില്‍ ചികിത്സയിലാണ്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഫോണ്‍ സംഭാഷണങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകളും യുവതി പൊലീസിന് കൈമാറിയിട്ടുണ്ട്.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Other News in this category



4malayalees Recommends