യുക്രെയ്ന്‍ ബ്രിട്ടന്‍ നിര്‍മിച്ച ഡ്രോണുകള്‍ ഉപയോഗിച്ച് റഷ്യയില്‍ ആക്രമണം നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ലണ്ടന്‍ വലിയ വില നല്‍കേണ്ടിവരുമെന്ന മുന്നറിയിപ്പുമായി റഷ്യ

യുക്രെയ്ന്‍ ബ്രിട്ടന്‍ നിര്‍മിച്ച ഡ്രോണുകള്‍ ഉപയോഗിച്ച് റഷ്യയില്‍ ആക്രമണം നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ലണ്ടന്‍ വലിയ വില നല്‍കേണ്ടിവരുമെന്ന മുന്നറിയിപ്പുമായി റഷ്യ
യുക്രെയ്ന്‍ ബ്രിട്ടന്‍ നിര്‍മിച്ച ഡ്രോണുകള്‍ ഉപയോഗിച്ച് റഷ്യയില്‍ ആക്രമിച്ചെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ബ്രിട്ടന് മുന്നറിയിപ്പുമായി റഷ്യ. സംഘര്‍ഷത്തില്‍ ബ്രിട്ടന്റെ ഇടപെടല്‍ വര്‍ധിക്കുന്നതനുസരിച്ച് ''വില നല്‍കേണ്ടിവരും'' എന്നാണ് ലണ്ടനിലെ റഷ്യന്‍ എംബസി മുന്നറിയിപ്പ് നല്‍കിയത്.

റഷ്യന്‍ പ്രദേശത്ത് വിവിധയിടങ്ങളില്‍ ആക്രമിക്കാന്‍ ബ്രിട്ടീഷ് ഡ്രോണുകള്‍ ഉപയോഗിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് റഷ്യയുടെ പ്രതികരണം. യുക്രയ്ന്‍ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കാനാണ് ലണ്ടന്‍ ശ്രമിക്കുന്നതെന്നതിന് തെളിവാണെന്ന് റഷ്യന്‍ എംബസി ആരോപിച്ചു.

Russian President Vladimir Putin met for a meeting at the Kremlin in Moscow in August

യുക്രെയ്നുള്ള ബ്രിട്ടന്റെ പിന്തുണ സംഘര്‍ഷം രൂക്ഷമാക്കുകയാണെന്നും റഷ്യന്‍ എംബസി ടെലഗ്രാം സന്ദേശത്തില്‍ കുറ്റപ്പെടുത്തി. റഷ്യയെ ദുര്‍ബലപ്പെടുത്താനും പരമാവധി നാശനഷ്ടം വരുത്താനും ബ്രിട്ടന്‍ യുക്രെയ്നെ ഉപയോഗിക്കുകയാണെന്നും എംബസി ആരോപിച്ചു.ബ്രിട്ടന്റെ ഇടപെടല്‍ കൂടുതല്‍ ശക്തമാകുന്നതിനനുസരിച്ച് പ്രത്യാഘാതങ്ങളും വര്‍ധിക്കുമെന്ന് റഷ്യ മുന്നറിയിപ്പ് നല്‍കി.

റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ ബ്രിട്ടീഷ് കപ്പലുകള്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് നേരത്തെ ഭീഷണി മുഴക്കിയിരുന്നു. റഷ്യയുടെ എണ്ണവരുമാനത്തെ സഹായിക്കുന്നതായി ആരോപിക്കപ്പെടുന്ന 'ഷാഡോ ഫ്‌ലീറ്റ്' ടാങ്കറുകള്‍ ബ്രിട്ടന്‍ പിടിച്ചെടുക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്താല്‍ തിരിച്ചടിയായി ബ്രിട്ടീഷ് കപ്പലുകള്‍ പിടിച്ചെടുക്കുമെന്നായിരുന്നു മുന്നറിയിപ്പ്.

റഷ്യന്‍ ഭൂപ്രദേശത്ത് ഞായറാഴ്ച ബ്രിട്ടീഷ് നിര്‍മിത ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് മോസ്‌കോയുടെ പുതിയ ഭീഷണി.

Other News in this category



4malayalees Recommends