മുന്‍നിരയില്‍ സ്ഥാനം നല്‍കിയത് നടിക്ക്,സല്യൂട്ടിന്റെ ദൃശ്യങ്ങള്‍ പോലും ലജ്ജാകരം ; സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിലെ നടി തൃഷയുടെ സാന്നിധ്യത്തെ രൂക്ഷമായി വിമര്‍ശിച്ച് ഡിഎംകെ മുഖപത്രം

മുന്‍നിരയില്‍ സ്ഥാനം നല്‍കിയത് നടിക്ക്,സല്യൂട്ടിന്റെ ദൃശ്യങ്ങള്‍ പോലും ലജ്ജാകരം ; സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിലെ നടി തൃഷയുടെ സാന്നിധ്യത്തെ രൂക്ഷമായി വിമര്‍ശിച്ച് ഡിഎംകെ മുഖപത്രം
തമിഴ്‌നാട് സര്‍ക്കാരിന്റെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിലെ നടി തൃഷയുടെ പങ്കാളിത്തത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഡിഎംകെ മുഖപത്രം. മുഖ്യമന്ത്രി ജോസഫ് വിജയ്യുടെ അന്തസ്സ് കാറ്റില്‍ പറന്നെന്നാണ് 'മുരശൊലി' പത്രത്തിലെ വിമര്‍ശനം. മുന്‍നിരയില്‍ സ്ഥാനം നല്‍കിയത് നടിക്ക് ആണ്. സല്യൂട്ടിന്റെ ദൃശ്യങ്ങള്‍ പോലും ലജ്ജാകരമാണ്. ഇക്കാര്യങ്ങള്‍ വിജയിയുടെ ആരാധകര്‍ പോലും അംഗീകരിക്കുന്നില്ലെന്നും മുഖപത്രത്തില്‍ വിമര്‍ശിക്കുന്നു. സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിന് ശേഷം മൂന്നാം നാള്‍ ആണ് മുരശൊലിയില്‍ ഒന്നാം പേജില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്.

വിജയ്യുടെ മാതാപിതാക്കള്‍ക്ക് സമീപമാണ് സ്വാതന്ത്ര്യദിന പരേഡ് കാണാനായി തൃഷ ഇരുന്നത്. ചെന്നൈ സെന്റ് ജോര്‍ജ് ഫോര്‍ട്ടില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ തൃഷയ്‌ക്കൊപ്പം അമ്മ ഉമ കൃഷ്ണനും എത്തിയിരുന്നു. അമ്മയ്ക്കും വിജയ്യുടെ മാതാപിതാക്കളായ എസ് എ ചന്ദ്രശേഖറിനും ശോഭ ചന്ദ്രശേഖറിനുമൊപ്പം മുന്‍നിരയില്‍ ഇരുന്നാണ് തൃഷ സ്വാതന്ത്ര്യദിന പരേഡ് കണ്ടത്. ചടങ്ങില്‍ പങ്കെടുക്കാനെത്തിയ തൃഷയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. പരേഡില്‍ പങ്കെടുക്കവെ തന്റെ മാതാപിതാക്കളെയും തൃഷയെയും നോക്കി അഭിവാദ്യം ചെയ്യുന്ന വിജയ്യെയും വീഡിയോയില്‍ കാണാം.

Other News in this category



4malayalees Recommends