വിക്ടോറിയയിലെ അധ്യാപകര്‍ക്ക് വന്‍ ശമ്പള വര്‍ധന

വിക്ടോറിയയിലെ അധ്യാപകര്‍ക്ക് വന്‍ ശമ്പള വര്‍ധന
ഒരു വര്‍ഷം നീണ്ട ശമ്പള-വ്യവസ്ഥ ചര്‍ച്ചകള്‍ക്ക് ഒടുവില്‍ സര്‍ക്കാരിന്റെ പുതിയ നിര്‍ദേശം അംഗീകരിച്ചതോടെ വിക്ടോറിയയിലെ സ്‌കൂള്‍ അധ്യാപകര്‍ ഓസ്‌ട്രേലിയയിലെ ഏറ്റവും ഉയര്‍ന്ന ശമ്പളം ലഭിക്കുന്ന അധ്യാപകരായി മാറും.

ഓസ്‌ട്രേലിയന്‍ എജ്യുക്കേഷന്‍ യൂണിയന്‍ (AEU) അംഗങ്ങള്‍ തിങ്കളാഴ്ച നടത്തിയ വോട്ടെടുപ്പില്‍ 79 ശതമാനം പേര്‍ പുതിയ കരാറിനെ അനുകൂലിച്ചു. നാല് വര്‍ഷത്തിനിടെ അധ്യാപകര്‍ക്ക് 28.3 മുതല്‍ 32.4 ശതമാനം വരെ ശമ്പള വര്‍ധനയും, കരാര്‍ ആരംഭിക്കുമ്പോള്‍ 2,000 ഓസ്‌ട്രേലിയന്‍ ഡോളറിന്റെ ഒറ്റത്തവണ ബോണസും ലഭിക്കും.

കരാര്‍ അംഗീകരിച്ചതോടെ ബുധനാഴ്ച നടത്താനിരുന്ന അധ്യാപകരുടെ സമരം റദ്ദാക്കിയതായി യൂണിയന്‍ അറിയിച്ചു.

Other News in this category



4malayalees Recommends