ശമ്പളവര്‍ദ്ധനയ്ക്ക് വേഗത കുറഞ്ഞു; ജോബ് വേക്കന്‍സികള്‍ അഞ്ച് വര്‍ഷത്തെ താഴ്ന്ന നിലയില്‍; തൊഴിലില്ലായ്മ നിരക്ക് 4.9 ശതമാനത്തില്‍ തുടരുന്നു; പലിശ വര്‍ദ്ധന ഒഴിയുമോ?

ശമ്പളവര്‍ദ്ധനയ്ക്ക് വേഗത കുറഞ്ഞു; ജോബ് വേക്കന്‍സികള്‍ അഞ്ച് വര്‍ഷത്തെ താഴ്ന്ന നിലയില്‍; തൊഴിലില്ലായ്മ നിരക്ക് 4.9 ശതമാനത്തില്‍ തുടരുന്നു; പലിശ വര്‍ദ്ധന ഒഴിയുമോ?
യുകെയില്‍ ശമ്പള വളര്‍ച്ച മെല്ലെപ്പോക്കിലേക്ക് നീങ്ങിയതായി കണക്കുകള്‍. ഇതോടൊപ്പം വേക്കന്‍സികള്‍ അഞ്ച് വര്‍ഷത്തെ താഴ്ന്ന നിലയിലേക്ക് എത്തിയതായും വ്യക്തമായതോടെ ജോലിക്കാര്‍ നേരിടുന്ന പ്രതിസന്ധിയുടെ ആഴമാണ് പുറത്തുവന്നത്.

ഇറാന്‍ യുദ്ധം സൃഷ്ടിച്ച സാമ്പത്തിക പ്രത്യാഘാതം ബ്രിട്ടനിലെ ജോലിക്കാരുടെ കുടുംബങ്ങളെയും ഷോക്കടിപ്പിക്കുകയാണ്. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകള്‍ പ്രകാരം ശരാശരി വരുമാന വളര്‍ച്ച ബോണസ് ഉള്‍പ്പെടെ ജൂണ്‍ വരെ മൂന്ന് മാസങ്ങളില്‍ 4.1 ശതമാനത്തിലേക്ക് താഴ്ന്നു. മേയിലെ 4.4 ശതമാനത്തില്‍ നിന്നുമാണ് ഈ ഇടിവ്.

എന്നാല്‍ വരുമാനത്തിലെ ഈ ഇടിവ് മറ്റൊരു പ്രതീക്ഷയും വിപണിക്ക് നല്‍കുന്നുണ്ട്. പലിശ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ ഇരിക്കുന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ടിനെ തീരുമാനം നീട്ടിവെയ്ക്കുന്നതിലേക്ക് ഇത് നയിച്ചേക്കാമെന്ന് ചില സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

സ്വകാര്യ മേഖളയിലെ വരുമാന വളര്‍ച്ച 2.8 ശതമാനത്തിലേക്ക് താഴ്ന്നത് കനത്ത തിരിച്ചടിയായി. 2020 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ദുര്‍ബലമായ നിരക്കാണിത്. അതേസമയം പൊതുമേഖലാ ജീവനക്കാരുടെ വരുമാനം 6.1 ശതമാനത്തില്‍ ശക്തമായ നിലയിലാണ്.

ഇതിനിടെ വേക്കന്‍സികള്‍ അഞ്ച് വര്‍ഷത്തെ താഴ്ന്ന നിലയിലേക്ക് എത്തി. എംപ്ലോയ്‌മെന്റ് ചെലവുകള്‍ ഉയരുന്നതാണ് ഇതിന് കാരണമെന്നാണ് കരുതുന്നത്. വര്‍ഷത്തിന്റെ അവസാനം ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഒരു പലിശ വര്‍ദ്ധനവില്‍ കാര്യങ്ങള്‍ ഒതുക്കുമെന്നാണ് ഇപ്പോള്‍ പ്രതീക്ഷ.

Other News in this category



4malayalees Recommends