രാജ്യത്ത് പുതിയ തൊഴിലവസരങ്ങള്‍ 12 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍ ; പുതിയ നിയമനങ്ങള്‍ നടത്താതെ കമ്പനികള്‍ ; തൊഴിലില്ലായ്മ കടുത്ത വെല്ലുവിളിയായി മാറുന്നു

രാജ്യത്ത് പുതിയ തൊഴിലവസരങ്ങള്‍ 12 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍ ; പുതിയ നിയമനങ്ങള്‍ നടത്താതെ കമ്പനികള്‍ ; തൊഴിലില്ലായ്മ കടുത്ത വെല്ലുവിളിയായി മാറുന്നു
ലേബര്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ ബ്രിട്ടനിലെ തൊഴില്‍ വിപണി കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി ഔദ്യോഗിക കണക്കുകള്‍. പുതിയ തൊഴിലവസരങ്ങള്‍ 12 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തുകയും തൊഴിലില്ലായ്മ ഉയരുകയും ചെയ്തതോടെയാണ് രാജ്യത്ത് കടുത്ത പ്രതിസന്ധിയെന്നാണ് റിപ്പോര്‍ട്ട്.ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ജൂലൈ വരെയുള്ള മൂന്ന് മാസത്തില്‍ രാജ്യത്ത് ആകെ 7.07 ലക്ഷം തൊഴിലവസരങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. കോവിഡ് കാലയളവ് ഒഴിവാക്കിയാല്‍ 2014 നവംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്.

തൊഴില്‍ ചെലവും മറ്റ് പ്രവര്‍ത്തനച്ചെലവുകളും ഉയര്‍ന്നതോടെ നിരവധി കമ്പനികള്‍ പുതിയ നിയമനങ്ങള്‍ നിര്‍ത്തിവെച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തൊഴിലുടമകളുടെ നാഷണല്‍ ഇന്‍ഷുറന്‍സ് സംഭാവനകളില്‍ ലേബര്‍ സര്‍ക്കാര്‍ വരുത്തിയ വര്‍ധന, മിനിമം വേതനത്തിലെ കുത്തനെ ഉയര്‍ച്ച, വര്‍ധിച്ച ഊര്‍ജച്ചെലവ് എന്നിവ കമ്പനികളെ പുതിയ തീരുമാനത്തിലെത്തിച്ചിരിക്കുന്നത്.

തൊഴില്‍ വിപണി സ്തംഭനാവസ്ഥയിലാണെന്നാണ് വ്യവസായ സംഘടനകളുടെ വിലയിരുത്തല്‍. ഇതിന്റെ പ്രധാന ആഘാതം സ്വകാര്യ മേഖലയിലെ തൊഴിലാളികളിലാണ് അനുഭവപ്പെടുന്നത്. സ്വകാര്യ മേഖലയിലെ വേതന വളര്‍ച്ച 2.8 ശതമാനമായി കുറഞ്ഞു.

അതേസമയം പൊതുമേഖലാ ജീവനക്കാരുടെ ശരാശരി വേതന വളര്‍ച്ച 6.1 ശതമാനമാണ്.കമ്പനികള്‍ നേരിടുന്ന സാമ്പത്തിക സമ്മര്‍ദം കൂടുതല്‍ സ്ഥാപനങ്ങളെ പൂട്ടുന്നതിലേക്ക് നയിക്കുകയാണ്. സാധാരണക്കാര്‍ക്ക് വര്‍ദ്ധിച്ചുവരുന്ന ജീവിത ചെലവ് താങ്ങാനാകാത്ത അവസ്ഥയിലാണ്. ഇതിനിടെ ചെലവിന് അനുസരിച്ചുള്ള വരുമാനം ലഭിക്കാതെ വരുന്നതും കടുത്ത സമ്മര്‍ദ്ദമുണ്ടാക്കുന്നുണ്ട്.

Other News in this category



4malayalees Recommends