കാനഡയില്‍ പാര്‍ക്കില്‍ യുവതിയെ ലൈംഗികമായി ആക്രമിച്ചെന്ന കേസില്‍ ഇന്ത്യന്‍ വംശജന്‍ അറസ്റ്റില്‍

കാനഡയില്‍ പാര്‍ക്കില്‍ യുവതിയെ ലൈംഗികമായി ആക്രമിച്ചെന്ന കേസില്‍ ഇന്ത്യന്‍ വംശജന്‍ അറസ്റ്റില്‍
കാനഡയിലെ സറേയില്‍ പാര്‍ക്കില്‍ യുവതിയെ ലൈംഗികമായി ആക്രമിച്ചെന്ന പരാതിയില്‍ 40കാരനായ ഇന്ത്യന്‍ വംശജന്‍ അറസ്റ്റിലായി. ജഗേന്ദര്‍ കുരാനയ്‌ക്കെതിരെ ലൈംഗികാതിക്രമം, ലൈംഗിക ഇടപെടല്‍ എന്നീ രണ്ട് കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.ഓഗസ്റ്റ് 9നാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. സറേയിലെ ബിയര്‍ ക്രീക്ക് പാര്‍ക്കില്‍ ഒരു മുതിര്‍ന്നയാള്‍ തന്നെ കടന്നുപിടിച്ചതായി യുവതി പൊലീസിനെ അറിയിക്കുകയായിരുന്നു. സംഭവത്തില്‍ യുവതിക്ക് ശാരീരിക പരിക്കുകളൊന്നും ഉണ്ടായിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.

സംഭവത്തിന് പിന്നാലെ പൊലീസ് പാര്‍ക്കിലും സമീപ പ്രദേശങ്ങളിലും വ്യാപകമായി തിരച്ചില്‍ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് പൊലീസ് അന്വേഷണം ശക്തമാക്കുകയും പ്രതിയെക്കുറിച്ചുള്ള വിവരങ്ങളും ചിത്രങ്ങളും പുറത്തുവിട്ട് പൊതുജനങ്ങളുടെ സഹായം തേടുകയും ചെയ്തു.

യുവതി നല്‍കിയ വിവരമനുസരിച്ച് ഏകദേശം 5 അടി 8 ഇഞ്ച് ഉയരമുള്ള ദക്ഷിണേഷ്യന്‍ വംശജനായ പുരുഷനായിരുന്നു പ്രതി. നീല നിറത്തിലുള്ള അറശറമ െതൊപ്പിയും കറുത്ത ടി-ഷര്‍ട്ടും കറുത്ത പാന്റും കറുത്ത ഫ്‌ലിപ്പ്-ഫ്‌ലോപ്പുമാണ് ഇയാള്‍ ധരിച്ചിരുന്നതെന്നും പൊലീസ് അറിയിച്ചു.

ഈ വിവരണവുമായി പൊരുത്തപ്പെടുന്ന ഒരാളെ പിന്നീട് പൊലീസ് തിരിച്ചറിഞ്ഞു. ഓഗസ്റ്റ് 12ന് ജഗേന്ദര്‍ കുരാനയെ അറസ്റ്റ് ചെയ്തു

Other News in this category



4malayalees Recommends