ഇറാന്‍ യുഎഇ ബന്ധത്തില്‍ കനത്ത വിള്ളല്‍ ; രാജ്യാന്തര വിപണിയില്‍ ആശങ്ക

ഇറാന്‍ യുഎഇ ബന്ധത്തില്‍ കനത്ത വിള്ളല്‍ ; രാജ്യാന്തര വിപണിയില്‍ ആശങ്ക
പശ്ചിമേഷ്യയില്‍ യുദ്ധ ഭീതിയും സംഘര്‍ഷവും കടുക്കുന്നതിനിടെ ഇറാനുമായുള്ള എല്ലാവിധ വാണിജ്യ സാമ്പത്തിക ഇടപാടുകളും താല്‍ക്കാലികമായി നിര്‍ത്തിവച്ച് യുഎഇ. മേഖലയിലെ സമാധാനവും സുരക്ഷയും തകര്‍ക്കുന്ന തരത്തില്‍ തര്‍ക്കങ്ങള്‍ രൂക്ഷമായ പശ്ചാത്തലത്തിലാണ് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വിലക്ക് ഏര്‍പ്പെടുത്താന്‍ യുഎഇ വിദേശകാര്യ മന്ത്രാലയം തീരുമാനിച്ചത്.

കഴിഞ്ഞ ദിവസം ഇറാന്റെ ഭാഗത്തു നിന്ന് രണ്ടു ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ടെഹ്‌റാനുമായുള്ള വ്യാപാര ബന്ധങ്ങള്‍ വിച്ഛേദിക്കാന്‍ യുഎഇ മുതിര്‍ന്നത്. എന്നാല്‍ മിസൈല്‍ ആക്രമണത്തിന് പിന്നില്‍ തങ്ങളല്ലെന്ന് ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്.

Other News in this category



4malayalees Recommends